പോഷകാഹാരക്കുറവില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ റമദാന് ക്യാമ്പയിനുമായി ദുബായ് ഭരണകൂടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് എഡ്ജ് ഓഫ് ലൈഫ്' എന്ന പേരില്‍ റമദാന് കാമ്പയിന് പ്രഖ്യാപിച്ചത്.
അഞ്ച് വയസിന് താഴെയുള്ള അഞ്ച് മില്യണ്‍ കുട്ടികളെ പോഷകാഹാരക്കുറവും പട്ടിണിയും മൂലമുള്ള മരണത്തില്‍ നിന്ന് രക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വളരെ പ്രിയപ്പെട്ട ഒരു ഉദാരമായ മാസത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുമെന്നും യുഎഇയിലെ ജനങ്ങളില്‍ നിന്ന് ലോകത്തിലേക്ക് ഒരു മാനുഷിക റമദാന് കാമ്പയിന് ഞങ്ങള്‍ ആരംഭിക്കുകയാണെന്നും ഷെയ്ഖ് മുഹമ്മദ് എക്സ് പോസ്റ്റിലൂടെ പറഞ്ഞു.
അഞ്ച് മില്യണ്‍ കുട്ടികളെ രക്ഷിക്കുന്നതിനായി പ്രാദേശികമായും അന്തര്‍ദേശീയമായും ഒരു ബില്യണ്‍ ദിര്‍ഹം സ്വരൂപിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെ, ഒരു കൂട്ടം അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് ഈ ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നതെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
Content Highlights: Dubai's ruler, Sheikh Mohammed bin Rashid Al Maktoum, has launched the "Edge of Life" Ramadan campaign, aiming to save 5 million children under the age of five from death due to malnutrition and hunger