വിദൂര മരുഭൂമിയിൽ മെഡിക്കൽ സഹായം എത്തിക്കുക ലക്ഷ്യം; പദ്ധതിയുമായി യുഎഇയും സൗദിയും

നിര്‍മാണം പുരോഗമിക്കുന്ന എത്തിഹാദ് റെയില്‍ ശൃംഖലയുമായി സംയോജിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം

യുഎഇയുടെയും സൗദി അറേബ്യയുടെയും വിദൂര മരുഭൂമി പ്രദേശങ്ങളില്‍ മെഡിക്കല്‍ സഹായം വേഗത്തില്‍ എത്തിക്കാന്‍ ലക്ഷ്യമിട്ട് പുതിയ റെയില്‍ ആംബുലന്‍സുകള്‍ വരുന്നു. റെയിലെ ട്രാക്കിലും റോഡിലും ഒരു പോലെ സഞ്ചരിക്കാന്‍ കഴിയുന്നതാണ് പുതിയ അത്യാധുനിക വാഹനം. സാധാരണ ആംബുലന്‍സുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഈ വാഹനങ്ങള്‍ക്ക് കഴിയും.

ആദ്യത്തെ റോഡ്-റെയില്‍ ആംബലുലന്‍സാണ് സര്‍വീസിന് തയ്യാറാടെക്കുന്നത്. റെയില്‍വെ ട്രാക്കിലൂടെയും റോഡിലൂടെയും ഒരുപോലെ സഞ്ചരിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത. വിദൂര മരുഭൂമി പ്രദേശങ്ങളിലേക്ക് അതിവേഗത്തില്‍ മെഡിക്കല്‍ സഹായം എത്തിക്കുകയാണ് ലക്ഷ്യം. അമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡ് ആംബുലന്‍സ് സ്‌പെസിഫിക്കേഷനുകളുമായി സംയോജിപ്പിച്ച് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഫ്‌കോ തദ്ദേശീയമായാണ് ആംബുലന്‍സ് വികസിപ്പിച്ചിരിക്കുന്നത്.

നിര്‍മാണം പുരോഗമിക്കുന്ന എത്തിഹാദ് റെയില്‍ ശൃംഖലയുമായി സംയോജിപ്പിച്ചായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. പരമ്പരാഗത ആംബുലന്‍സുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ നിന്ന് രോഗികളെ വളരെ വേഗത്തില്‍ ആശുപത്രികളിലേക്ക് എത്തിക്കാന്‍ റെയില്‍ ആംബുലന്‍സുകള്‍ക്ക് കഴിയും. റെയില്‍വെ ട്രാക്കിലൂടെ ഓടാന്‍ സഹായിക്കുന്ന റെയില്‍ ഗിയര്‍ സംവിധാനമാണ് ഇതിന്റെ പ്രത്യേകത. ആംബുലന്‍സ് ട്രാക്കില്‍ കയറുമ്പോള്‍ ഗിയര്‍ സിസ്റ്റം പ്രവര്‍ത്തിക്കുകയും വാഹത്തിന്റെ ടയറുകള്‍ ഉയരുകയും ചെയ്യും. പിന്നീട് റെയിവെ ട്രാക്കിന് മുകളിലൂടെ ആംബലുലന്‍സിന് സുഗമമായി സഞ്ചിക്കാനാകും.

യുഎഇക്കും സൗദി അറേബ്യയും ഇടയില്‍ വിപുലമായ റെയില്‍ ശൃംഖല വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ റെയില്‍ ആംബുലന്‍സുകള്‍ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകും. സൗദി അതിര്‍ത്തിയെ ഫുജൈറയുമായി ബന്ധിപ്പിക്കുന്ന 900 കിലോ മീറ്റര്‍ റെയില്‍ പാതയിലായിരിക്കും പ്രധാന സര്‍വീസ്. ആറ് ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ജിസിസി റെയില്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മേഖലകളിലേക്കും സേവനം ലഭ്യമാക്കാനാകും.

Content Highlights: The UAE and Saudi Arabia have launched a joint mission to deliver critical medical aid to remote desert regions, providing essential healthcare services to isolated communities. The initiative aims to alleviate suffering and improve health outcomes in underserved areas, showcasing the countries' commitment to global health and cooperation

To advertise here,contact us