അബുദാബി ബി​ഗ് ടിക്കറ്റ്; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഭാ​ഗ്യം സ്വന്തമാക്കി മലയാളി സുഹൃത്തുക്കൾ

ദോഹയില്‍ ജോലി ചെയ്യുന്ന ദാസന്‍ കുഞ്ഞിന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ടര കോടി രൂപയുടെ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി സുഹൃത്തുക്കള്‍. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഖത്തറിലെ പ്രവാസികളായ ഇവരെ തേടി അപ്രതീക്ഷിത ഭാഗ്യമെത്തിയത്. പത്ത് പേര്‍ ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് സമ്മാനം.

കഴിഞ്ഞ മൂന്ന് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് പത്ത് പേരടങ്ങുന്ന ഖത്തറിലെ മലയാളി സംഘം. എന്നാല്‍ ആദ്യമായാണ് ഭാഗ്യം ഇവരെത്തേടിയെത്തിയത്. ദോഹയില്‍ ഇറിഗേഷന്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ദാസന്‍ കുഞ്ഞിന്റെ പേരില്‍ എടുത്ത ടിക്കറ്റിനാണ് ഭാഗ്യം കൈവന്നത്. പത്ത് ലക്ഷം യുഎഇ ദിര്‍ഹമാണ് സമ്മാന തുക. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2.46 കോടി രൂപയോളം വരുമിത്.

വിജയവാര്‍ത്ത അറിയിച്ചുകൊണ്ട് ബിഗ് ടിക്കറ്റ് അവതാരകന്‍ വിളിച്ചപ്പോള്‍ ടിക്കറ്റിന്റെ ഉടമയായ ദാസന്‍ കുഞ്ഞിന് വിശ്വസിക്കാനായില്ല. തമാശക്ക് ആരോ വിളിച്ച് പറ്റിക്കുന്നതായിരിക്കും എന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ ഭാഗ്യവാനെ വിശ്വസിപ്പിക്കാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ഏറെ ബുദ്ധിമുട്ടേണ്ടിയും വന്നു. ഒടുവില്‍ ഇമെയില്‍ ലഭിച്ചപ്പോഴാണ് പൂര്‍ണമായും വിശ്വാസിക്കാനായതെന്ന് ദാസന്‍ കുഞ്ഞ് പറയുന്നു.

ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പായ സീരീസ് 283ലാണ് ദാസനും സുഹൃത്തുക്കളും വിജയികളായത്. സമ്മാനത്തുക ആനുപാതികമായി പങ്കിടുമെന്ന് 43കാരനായ ദാസന്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങളിലൂടെയാണ് ഇവര്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെ കുറിച്ച് ആദ്യമായി അറിയുന്നത്. അപ്രതീക്ഷിത വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരാനാണ് ഈ പ്രവാസി സുഹൃത്തുക്കളുടെ തീരുമാനം. അധികം വൈകാതെ ഗ്രാന്റ് പ്രൈസും തങ്ങളെത്തേടിയെത്തുമെന്നും ഇവര്‍ വിശ്വസിക്കുന്നു.

Content Highlights: A group of Malayali friends has won the Abu Dhabi Big Ticket after nearly 10 years of waiting. The friends had been purchasing tickets together regularly, hoping for a big win. After a decade of attempts, their persistence finally paid off, bringing excitement and happiness to the expatriate community. The winners said they plan to use the prize money for family needs and future plans.

To advertise here,contact us