ചാറ്റ് ജിപിടി വഴി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി. ഇതോടെ ലോകത്ത് ആദ്യമായി ചാറ്റ് ജിപിടി സാങ്കേതിക വിദ്യയിലൂടെ സേവനം നല്കുന്ന സ്ഥാപനമായി ദേവ മാറി. പൊതുജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കാന്‍ സഹായിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.
ആധുനിക സാങ്കേതിക വിദ്യകള്‍ പരമാവധി ഉപയോഗപ്പെടുത്തി കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് ദുബായ് ഇലക്ടിക് സിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയും. ചാറ്റ് ജിപിടിയിലൂടെ സേവനം ലഭ്യമാക്കുന്ന ന്യൂതന സംവിധാനമാണ് ഏറ്റവും ഒടുവില്‍ ദേവ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ബില്ലുകള്‍ പരിശോധിക്കുന്നാനും അവ അടക്കാനും ഇതിലൂടെ കഴിയും. ഇതിന് പുറമെ അക്കൗണ്ട് സംബന്ധമായ സഹായങ്ങളും പുതിയ സംവിധാനത്തില്‍ ലഭ്യമാണ്.
ദേവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ കണ്ടെത്താനും ഏറ്റവും അടുത്തുള്ള കേന്ദ്രത്തിലേക്ക് വഴികാട്ടാനും ചാറ്റ് ജിപിടി സഹായിക്കും എന്നതും പ്രത്യേകതയാണ്. ഇതിന് പുറമെ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളുടെ ലൊക്കേഷന്‍, പ്രവൃത്തി സമയം, അവിടെ എത്താനുള്ള വഴി എന്നിവ ചോദിച്ചറിയാനും ഇത് ഉപയോഗപ്പെടുത്താനാകും. ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ദേവ തുടക്കം കുറിച്ചുകഴിഞ്ഞു. ഘട്ടം ഘട്ടമായിട്ടായിരിക്കും അവ ലഭ്യമാക്കുക.
പരമ്പരാഗത രീതികളില്‍ നിന്ന് മാറി ആഗോള എഐ പ്ലാറ്റ്ഫോമുകളിലേക്ക് സേവനങ്ങള്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കള്‍ അവരുടെ ആവശ്യങ്ങള്‍ക്കായി എഐ സാങ്കേതിക വിദ്യ കൂടുതലായി ഉപയോഗിക്കുന്ന കാലത്ത് ഏറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.
Content Highlights: Dubai authorities are planning to integrate ChatGPT into water and electricity services as part of their smart city initiatives. The move aims to improve digital customer support and service efficiency. Through the new system, customers will be able to access billing details, service requests, complaint handling, and general information more easily. ChatGPT-powered tools are expected to provide instant responses and assistance.