ആഗോള സമാധാനത്തിനും മാനുഷിക സേവനങ്ങള്‍ക്കും യുഎഇ നല്കുന്ന സമാനതകളില്ലാത്ത സംഭാവനകള്‍ പരിഗണിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ സമാധാന നൊബേല്‍ പുരസ്ക്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യുമെന്ന് തിമോര്‍-ലെസ്റ്റെ പ്രസിഡന്റും നൊബേല്‍ സമ്മാന ജേതാവുമായ ജോസ് റാമോസ്-ഹോര്‍ട്ട. ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിക്കിടെ അന്തര്‍ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുഎഇ നടത്തുന്ന മാനുഷികയും നയതന്ത്ര പരവുമായ നീക്കങ്ങള്‍ ആഗോള തലത്തില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ട്. യുഎഇയുടെ സമ്പന്നതയെക്കുറിച്ച് ലോകത്തിന് അറിയാം. എന്നാല്‍ ആ രാജ്യം മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കായി എത്രത്തോളം ചെലവഴിക്കുന്നു എന്ന് പലര്‍ക്കും അറിയില്ലെന്നും റാമോസ്-ഹോര്‍ട്ട അഭിപ്രായപ്പെട്ടു. ഗാസയില്‍ ദുരിതാശ്വാസം സഹായം എത്തിക്കുന്നതിന് യുഎഇ നടത്തുന്ന ഇടപെടലുകളെയും അദ്ദേഹം പ്രശംസിച്ചു.
Content Highlights: Timor-Leste President and Nobel laureate José Ramos-Horta has announced the nomination of UAE President Sheikh Mohammed bin Zayed Al Nahyan for the Nobel Peace Prize, recognizing UAE’s unparalleled contributions to global peace and humanitarian services.