സ്വർണവിലയിൽ ഇന്നും ഇടിവ്; യുഎഇയിൽ ​ഗ്രാമിന് 10 ദിർഹത്തിലധികം കുറഞ്ഞു

22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒന്‍പത് ദിര്‍ഹത്തേളം കുറവുണ്ടായി

യുഎഇയില്‍ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഇന്നലെത്തെ വിലയെ അപേക്ഷിച്ച് പത്ത് ദിര്‍ഹത്തിന് മുകളിലാണ് ഇന്ന് സ്വർണം ​ഗ്രാമിന് കുറവ് രേഖപ്പെടുത്തിയത്. 590 ദിര്‍ഹം 42 ഫില്‍സിനായിരുന്നു രാവിലെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം തുടങ്ങിയത്. എന്നാല്‍ വൈകുന്നേരത്തോടെ 585 ദിര്‍ഹം 15 ഫില്‍സായി വീണ്ടും വില കുറഞ്ഞു. 595.25 ആയിരുന്നു ഇന്നലത്തെ വില.

22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഒന്‍പത് ദിര്‍ഹത്തേളം കുറവുണ്ടായി. 536 ദിര്‍ഹം 39 ഫില്‍സാണ് ഇപ്പോള്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. 21 കാരറ്റിന് 512 ദിര്‍ഹം,18 കാരറ്റിന് 438.86 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് വിലവിവരം. വലിയ കുതിപ്പിലേക്ക് പോയ ശേഷമാണ് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ് രേഖപ്പെടുത്തുന്നത്.

ജനുവരി അവസാന വാരത്തില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 640 ദിര്‍ഹത്തിന് അടുത്തെത്തിയിരുന്നു. എന്നാല്‍ ജനുവരി 29 മുതല്‍ വിലയില്‍ ഇടിവ് സംഭവിക്കുകയും ആ മാസത്തെ നേട്ടത്തിന്റെ വലിയൊരു ഭാഗം ഇല്ലാതാവുകയും ചെയ്തു. എങ്കിലും ജനുവരി ആദ്യവാരത്തിലെ വിലയേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും യുഎഇയില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

Content Highlights:

To advertise here,contact us