പരസ്യദാതാക്കൾക്കും കണ്ടന്റ് ക്രീയേറ്റേഴ്സിനും അഡ്വർടൈസർ പെർമിറ്റ് നിർബന്ധം; യുഎഇയിൽ നിയമം നാളെ മുതൽ

പ്രൊഫഷണൽ ആയതും സുതാര്യവും വിശ്വാസയോഗ്യവുമായ ഒരു പരസ്യ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം

യുഎഇയിലെ പരസ്യദാതാക്കൾക്കും കണ്ടന്റ് ക്രീയേറ്റേഴ്സിനും അഡ്വർടൈസർ പെർമിറ്റ് കൈവശം വെക്കണമെന്ന നിയമം നിലവിൽ വരുന്നു. നാളെ മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. സോഷ്യൽ മീഡിയ, വെബ്‌സൈറ്റുകൾ, ബ്ലോഗുകൾ, മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലെ എല്ലാ പണമടച്ചുള്ളതും അല്ലാത്തതുമായ പ്രമോഷനുകൾക്കും ഈ നിയമം ബാധകമാണ്.

പ്രൊഫഷണൽ ആയതും സുതാര്യവും വിശ്വാസയോഗ്യവുമായ ഒരു പരസ്യ അന്തരീക്ഷം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2023-ലെ 55-ാം നമ്പർ ഫെഡറൽ മീഡിയ നിയമപ്രകാരം പുറപ്പെടുവിച്ച ഈ നിയന്ത്രണം പ്രിന്റ്, ബ്രോഡ്കാസ്റ്റ്, ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ, ഡിജിറ്റൽ പരസ്യങ്ങൾ, സ്പോൺസർ ചെയ്ത ഉള്ളടക്കം എന്നിവയുൾപ്പെടെയുള്ള എല്ലാ മാധ്യമങ്ങളെയും ഉൾക്കൊള്ളുന്നു.

വേഗത്തിൽ വളരുന്ന മാധ്യമ മേഖലയെ നിയന്ത്രിക്കാനും കണ്ടന്റുകളു‍ടെ ഗുണനിലവാരം മെച്ചപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനും പ്രാദേശിക കണ്ടന്റ് ക്രിയേറ്റർമാരെ പിന്തുണയ്ക്കാനുമുള്ള യുഎഇയുടെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് ഈ നടപടി.

അഡ്വർടൈസിങ് പെർമിറ്റ് ആവശ്യമുള്ളവർ ഇപ്രകാരമാണ്. യുഎഇയിൽ പ്രവർത്തിക്കുന്ന പരസ്യദാതാക്കൾ, യുഎഇ സന്ദർശിക്കുന്ന കണ്ടന്റ് ക്രീയേറ്റേഴ്സ്, പണമടച്ചുള്ളതോ അല്ലാത്തതോ ആയ രീതിയിൽ ഉത്പ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർ തുടങ്ങിയവർക്ക് പരസ്യ പെർമിറ്റ് ആവശ്യമാണ്.

Content Highlights: UAE has introduced a new law making it mandatory for advertisers and content creators to obtain an advertiser permit. This law, which comes into effect tomorrow, aims to regulate and monitor advertising practices both online and offline.

To advertise here,contact us