കുത്തനെ താഴ്ന്ന് സ്വർണം; യുഎഇ വിപണിയിൽ പൊന്നിൻ വിലയിൽ വലിയ കുറവ്

വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്ന് സ്വര്‍ണവ്യാപാരികള്‍

ആഗോള വിപണിയിലേതിന് സമാനമായി യുഎഇയിലും സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം 24 കാററ്റ് സ്വര്‍ണത്തിന് 49 ദിര്‍ഹത്തോളമാണ് ഇന്ന് വൈകുന്നേരത്തോടെ കുറവ് രേഖപ്പെടുത്തിയത്. 592 ദിര്‍ഹത്തിനാണ് ഇപ്പോള്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. 641 ദിര്‍ഹം 23 ഫില്‍സായിരുന്നു ഇന്നലത്തെ വില.

22 കാരറ്റിന്റെ വിലയിലും സാമനമായ കുറവ് ഉണ്ടായി. 542.75 ദിര്‍ഹമാണ് ഇപ്പോള്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 587.79 ദിര്‍ഹമായിരുന്നു. 45 ദിര്‍ഹത്തോളമാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ കുറവ് രേഖപ്പെടുത്തിയത്. 21 കാരറ്റിന് 518 ദിര്‍ഹം, 18 കാരറ്റിന് 444 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റ് വില വിവരം. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുമെന്ന് സ്വര്‍ണവ്യാപാരികള്‍ വ്യക്തമാക്കി.

Content Highlights: Gold prices in the UAE market have experienced a sharp decline, with significant losses in value. The sudden drop has caught the attention of investors, as the price of gold has plunged considerably. This downturn in the gold market is expected to have an impact on the buying and selling trends, leading to cautious optimism among consumers and traders alike.

To advertise here,contact us