സ്യൂട്ട്‌ കേസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് 10 വര്‍ഷം തടവ്

ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിദേശത്ത് നിന്നെത്തിയ പ്രവാസിയായ പൗരന്‍ മയക്കുമരുന്നുമായി പിടിയിലാത്.

സ്യൂട്ട്‌ കേസിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ദുബായ് കോടതി. ശിക്ഷാ വിധി പൂര്‍ത്തിയാകുന്നതിന് പിന്നാലെ ഇയാളെ രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. ദുബായ് വിമാനത്താവളത്തില്‍ വെച്ചാണ് വിദേശത്ത് നിന്നെത്തിയ പ്രവാസിയായ പൗരന്‍ മയക്കുമരുന്നുമായി പിടിയിലാത്.

പ്രതിയുടെ ലഗേജ് പരിശോധിച്ചപ്പോള്‍ ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരോധിത ലഹരിവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ തുടര്‍ നിയമ നടപടികള്‍ക്കായി ഇയാളെ ദുബായ് പൊലീസ് പ്രോസിക്യൂഷന് കൈമാറി. 10 വര്‍ഷത്തെ തടവ് ശിക്ഷയാണ് പ്രവാസിയായ പ്രതിക്ക് ദുബായ് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും അടക്കണം. താന്‍ നിരപരാധിയാണെന്നും മയക്കുമരുന്ന് സ്യൂട്ട്‌കേസില്‍ എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്നുമായിരുന്നു പ്രതി കോടതിയില്‍ വാദിച്ചത്.

മറ്റൊരു വിദേശ രാജ്യത്ത് തന്നോടൊപ്പം താമസിച്ചിരുന്ന കാമുകിയാണ് ബാഗ് പാക്ക് ചെയ്തതെന്നും ഇയാള്‍ വിശദീകരിച്ചു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായില്ല. യാത്രക്കാര്‍ തങ്ങളുടെ ലഗേജിലുള്ള വസ്തുക്കളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം വഹിക്കണമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി.

ലഹരിമരുന്ന് കടത്തിനെതിരെ യുഎഇ പുലര്‍ത്തുന്ന കര്‍ശന നിയമങ്ങളില്‍ നിന്ന് ഇത്തരം ഒഴികഴിവുകള്‍ പറഞ്ഞു രക്ഷപെടാന്‍ കഴിയില്ലെന്നും കോടതിയും നിരീക്ഷിച്ചു. പ്രതിയുടെ വാദങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയ കോടതി, കുറ്റം സംശയരഹിതമായി തെളിയിക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

ക്രിമിനല്‍ കോടതിയുടെ വിധിക്കെതിരെ പ്രതി അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ കോടതിയും വിധി ശരിവെച്ചു. മയക്കുമരുന്ന് കേസുകളില്‍ യുഎഇ പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ഈ വിധിയിലൂടെ പുറത്ത് വന്നതെന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Content Highlights: An expat in Kuwait has been sentenced to 10 years in prison for attempting to smuggle drugs concealed in a suitcase. The individual was caught during routine checks, and the court handed down a severe penalty as a deterrent for similar offenses. This case highlights Kuwait's zero-tolerance approach to drug-related crimes, with strict penalties imposed on those found guilty of trafficking illegal substances.

To advertise here,contact us