പട്ടാപ്പകൽ കാർ മോഷണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടി ഷാര്‍ജ പൊലീസ്

ഷാര്‍ജയിലെ തിരക്കേറിയ ഒരു പ്രദേശത്തായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

ഷാര്‍ജയില്‍ പട്ടാപ്പകല്‍ കാര്‍ മോഷിച്ച് കടന്നുകളഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. മോഷ്ടാവിനെതിരായ നിയമ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

ഷാര്‍ജയിലെ തിരക്കേറിയ ഒരു പ്രദേശത്തായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യുഎഇ സ്വദേശിയായ ഒരു യുവാവ് തന്റെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം തൊട്ടടുത്ത കടയിലേക്ക് പോയി. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ കാര്‍ മറ്റൊരാള്‍ ഓടിച്ചു പോകുന്നതാണ് കണ്ടത്. വാഹനത്തിന്റെ ലോക്ക് തുറന്നു കിടന്നതും വിന്‍ഡോ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതുമാണ് മോഷ്ടാവിന് തുണയായത്. എന്തുചെയ്യണമെന്നറിയാതെ അല്‍പ്പനേരം അന്തിച്ചു നിന്ന യുവാവ് വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് കാറുമായി കടന്നുകളയുകയായിരുന്നു.

ഷാര്‍ജ പൊലീസില്‍ വിവരമെത്തിയതിന് പിന്നാലെ അതിവേഗ നടപടികള്‍ ആരംഭിച്ചു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മേഷ്ടാവിന്റെ മുഖം കൃത്യമായി പതിഞ്ഞിരുന്നു. കാര്‍ പോയ ദിശയും ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് മനസിലാക്കി. പിന്നാലെ കാറിന്റെ നമ്പരും സിസിടിവി ദൃശ്യങ്ങളുടെ വിശദാംശങ്ങളും പൊലീസിലെ എല്ലാ യൂണിറ്റുകളിലും കൈമാറി. വ്യാപകമായ തെരച്ചിലിന് ഒടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കാര്‍ കണ്ടെത്തി. പിന്നാലെ പ്രദേശം വളഞ്ഞ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വാഹനം ഉടമയ്ക്ക് കൈമാറിയതായും ഷാര്‍ജ പൊലീസ് അറിയിച്ചു.

Content Highlights: Sharjah Police quickly tracked down and arrested the suspect involved in a car theft in Patterpakal. The swift action from law enforcement resulted in the thief being caught within hours of the incident. The successful operation highlights the effectiveness of Sharjah's police force in handling such cases and maintaining security.

To advertise here,contact us