യുഎഇ വിദ്യാഭ്യാസത്തിനും മാനവ ശാക്തീകരണത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന രാജ്യം; യുഎഇ പ്രസിഡന്റ്

ദുബായ് മുഹൈസ്‌ന ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പേസ് ഗ്രൂപ്പിന്റെ സില്‍വിയോറ 25- മത് വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസത്തിനും മാനവ ശാക്തീകരണത്തിനും വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന രാജ്യമാണ് യുഎഇ എന്ന് സഹിഷ്ണുതാ, സഹവര്‍ത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. ദുബായ് മുഹൈസ്‌ന ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പേസ് ഗ്രൂപ്പിന്റെ സില്‍വിയോറ 25- മത് വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആറായിരത്തിലധികം പേര്‍ പങ്കെടുത്ത ചടങ്ങില്‍ പേസ് ഗ്രൂപ്പ് മേനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു. ദീര്‍ഘകാലമായി സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെ ചടങ്ങില്‍ ആദരിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കി ലോയല്‍റ്റി അവാര്‍ഡ് നേടിയവര്‍ക്ക് ഷെയ്ഖ് നഹ്യാന്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു.

Content Highlights: The UAE President stated that the country is firmly dedicated to education and human empowerment, describing them as core pillars of national development. He said investing in people through quality education and empowerment initiatives remains central to the UAE’s long-term vision, aiming to build a knowledge-based society and ensure sustainable progress for future generations.

To advertise here,contact us