ബി​ഗ് ടിക്കറ്റിൽ ഒറ്റയ്ക്ക് കോടികൾ നേടി ഇന്ത്യൻ പ്രവാസി; സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും

ചെന്നൈ സ്വദേശിയായ സരവണൻ കഴിഞ്ഞ ആറ് വർഷമായി അബുദബിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്

അബുദബി ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒറ്റയ്ക്ക് നേടിയ 25 മില്യൺ ദിർഹം (ഏകദേശം 62 കോടി രൂപ) സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാൻ ഇന്ത്യൻ പ്രവാസി. ചെന്നൈ സ്വദേശിയായ സരവണൻ വെങ്കിടാചലമാണ് വ്യത്യസ്തമായ തീരുമാനവുമായി രം​ഗത്തെത്തിയിരിക്കുന്നത്. നവംബർ 3-ന് നടന്ന ബിഗ് ടിക്കറ്റ് സീരീസ് 280-ന്റെ നറുക്കെടുപ്പിലാണ് സരവണനെ കോടികളുടെ ഭാ​ഗ്യം തേടിയെത്തിയത്.

ചെന്നൈ സ്വദേശിയായ സരവണൻ കഴിഞ്ഞ ആറ് വർഷമായി അബുദബിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തുവരികയാണ്. ഭാഗ്യ നമ്പറായ 463221 എന്ന ടിക്കറ്റ് 44കാരനായ സരവണൻ ഒറ്റയ്ക്കാണ് വാങ്ങിയത്. എന്നാൽ സമ്മാനത്തുകയായ 25 മില്യൺ ദിർഹം ഇപ്പോൾ 25 സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാനാണ് സരവണൻ തീരുമാനിച്ചിരിക്കുന്നത്.

ബി​ഗ് ടിക്കറ്റ് വിജയത്തിന് പിന്നാലെ, തനിക്ക് ലഭിച്ച സമ്മാനത്തുക ബുദ്ധിപൂർവം ചിലവഴിക്കാനാണ് വെങ്കിടാചലം തീരുമാനിച്ചിരിക്കുന്നത്. തന്റെ വിഹിതത്തിൽ ഒരു ഭാഗം കുട്ടിയുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചു. ബാക്കിയുള്ള തുക ഭാവിയിലേക്കുള്ള ദീർഘകാല ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വെങ്കിടാചലം വിനിയോഗിക്കുന്നത്.

വിജയിയായ ശേഷവും വെങ്കിടാചലം ബിഗ് ടിക്കറ്റിന്റെ പ്രതിമാസ നറുക്കെടുപ്പുകളിൽ പങ്കുചേരുന്നത് തുടരുകയാണ്. മറ്റുള്ളവരോടും ഈ ഭാഗ്യപരീക്ഷണത്തിൽ പങ്കാളികളാകാൻ അദ്ദേഹം പതിവായി നിർദ്ദേശിക്കാറുണ്ട്.

Content Highlights: An Indian expatriate has won crores in the Big Ticket lottery by holding the ticket alone. Expressing happiness over the win, he said the prize money will be shared with his friends. The victory has drawn attention among expatriate communities, highlighting another major win in the popular Big Ticket draw.

To advertise here,contact us