അബുദബിയില്‍ മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട അപകട മരണങ്ങള്‍ കുറയുന്നു

പുതിയ ഇലക്ട്രോണിക് മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചതിന് ശേഷം മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട അപകട മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അബുദബി പൊലീസ്

അബുദബിയില്‍ പുതിയ ഇലക്ട്രോണിക് മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിച്ചതിന് ശേഷം മൂടല്‍മഞ്ഞുമായി ബന്ധപ്പെട്ട അപകട മരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അബുദബി പൊലീസ്. അബുദബിയിലെ ഹൈവേകളില്‍ മൂടല്‍ മഞ്ഞ് രൂപപ്പെടുന്ന സാമയങ്ങളില്‍ ദൃശ്യപരത കുറഞ്ഞാല്‍ഇലക്ട്രോണിക് സെന്‍സറുകളിലൂടെയും സൈന്‍ ബോര്‍ഡുകളിലൂടെയും പൊലീസ് മുന്നറിയിപ്പ് നല്‍കും.

ചുവപ്പ്, നീല, മഞ്ഞ എന്നീ അലര്‍ട്ടുകളാണ് ഇലക്ടോണിക് സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് നല്‍കുന്നത്. ഇതില്‍ ചുവപ്പും നീലയും നിറങ്ങള്‍ സൂചിപ്പിക്കുന്നത് അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം എന്നാണ്. എസ്എംഎസ് വഴി ഫോണിലും സന്ദേശങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

Content Highlights: Abu Dhabi has recorded a reduction in accident-related deaths caused by foggy conditions. Authorities attribute the decline to improved safety measures, strict traffic regulations, and increased public awareness. Enhanced monitoring during low-visibility conditions has played a key role in improving overall road safety across the emirate.

To advertise here,contact us