അബുദബിയില് ഇന്ഫ്ളുവന്സ വാക്സിന് എടുത്തവരുടെ എണ്ണത്തില് റെക്കോര്ഡ് വര്ധനവ്. അബുദബി ആരോഗ്യ വകുപ്പിന്റെയും പബ്ലിക് ഹെല്ത്ത് സെന്ററിന്റെയും നേതൃത്വത്തിലുള്ള ക്യാമ്പയിന് ആരംഭിച്ച ശേഷം വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 3,50,000 കവിഞ്ഞു. സമീപ സീസണുകളില് അബുദബി എമിറേറ്റില് രേഖപ്പെടുത്തിയ ഏറ്റവും ഉയര്ന്ന നിരക്കാണിത്.
2025 സെപ്റ്റംബറില് ആരംഭിച്ച് ഈ വര്ഷം മാര്ച്ച് വരെ നീളുന്നതണ് കാമ്പയിന്. ഇന്ഫ്ളുവന്സ സീസണില് അണുബാധ നിരക്ക് കുറയ്ക്കുക, ഉയര്ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകളെ സംരക്ഷിക്കുക, സമൂഹത്തിലെ പ്രതിരോധശേഷി ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുണ് വാക്സിനേഷന് കാമ്പയിന് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ഫ്ളുവന്സ വൈറസിനെതിരെ ശക്തമായ നടപടിയാണ് യുഎഇ ഭരണകൂടം സ്വീകരിച്ചുവരുന്നത്.
Content Highlights: Abu Dhabi has witnessed a record rise in the number of people receiving the influenza vaccine, according to health authorities. Officials said increased awareness and preventive health campaigns contributed to the surge. The development is seen as a positive step toward strengthening public health protection during the flu season.