വ്യാപാര സ്ഥാപനത്തിൽ നിന്ന് 30 ലക്ഷം ദിർഹം കവർന്നു; ദുബായിൽ പ്രവാസി സംഘം അറസ്റ്റിൽ

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്

ദുബായില്‍ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കടന്ന് 30 ലക്ഷം ദിര്‍ഹം കവര്‍ന്ന പ്രവാസി സംഘം അറസ്റ്റില്‍. ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നുള്ളവരാണ് പ്രതികളെന്ന് ദുബായ് പൊലീസ് അറിയിച്ചു. അഞ്ച് അംഗ സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടിയത്. രണ്ട് പേര്‍ രാജ്യം വിട്ടതായാണ് വിവരം.

ദെയ്‌റയിലെ വാണിജ്യ ടവറിലെ ഓഫീസില്‍ തനിച്ചായിരുന്ന ടര്‍ക്കിഷ് പൗരനെ ഭീഷണിപ്പെടുത്തിയാണ് പ്രതികള്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മോഷ്ടിച്ച പണത്തില്‍ മൂന്ന് ലക്ഷം ദിര്‍ഹം വീണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികളെയും വിചാരണയ്ക്കായി കോടതിയിലേക്ക് മാറ്റി. രാജ്യം വിട്ട പ്രതികള്‍ക്കായി അന്താരാഷ്ട്ര തലത്തില്‍ അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്.

Content Highlights: Dubai Police have arrested an expatriate gang accused of stealing 30 lakh dirhams from a business establishment. Authorities said the suspects were taken into custody following an investigation into the theft. The case highlights continued efforts by police to crack down on financial crimes and protect commercial entities in the emirate.

To advertise here,contact us