ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്ട്ടുകളുടെ പട്ടികയില് അഞ്ചാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്ട്ട്. സിംഗപ്പൂരാണ് ഇത്തവണയും പട്ടികയില് ഒന്നാമത്. 10-ാമതാണ് അമേരിക്കയുടെ സ്ഥാനം. 'ഹെന്ലി പാസ്പോര്ട്ട് ഇന്ഡക്സ് 2026'ലാണ് യുഎഇ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 2006 മുതല് ഇതുവരെ 149 രാജ്യങ്ങളിലേക്ക് അധികമായി വിസ രഹിത പ്രവേശനം നേടിയാണ് യുഎഇ അഭിമാന നേട്ടം സ്വന്തമാക്കിയത്.
നിലവില് യുഎഇ പാസ്പോര്ട്ട് ഉള്ളവര്ക്ക് 184 രാജ്യങ്ങളിലേക്ക് മുന്കൂട്ടി വിസയില്ലാതെ യാത്ര ചെയ്യാന് സാധിക്കും. ശക്തമായ നയതന്ത്ര ബന്ധങ്ങളും ആഗോള തലത്തിലുള്ള വിസ ഉദാരവല്ക്കരണ നയങ്ങളുമാണ് ചുരുങ്ങിയ കാലയളവിനുള്ളില് യുഎഇയെ ലോകത്തെ മികച്ച അഞ്ച് പാസ്പോര്ട്ടുകളില് ഒന്നാക്കി ഉയര്ത്താന് സഹായിച്ചതെന്നാണ് വിലയിരുത്തല്. ഏറ്റവും ശക്തമായ പാസ്പോര്ട്ടുകളുടെ പട്ടികയില് സിംഗപ്പൂരാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂര് പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം സാധ്യമാകുന്നത്.
ജപ്പാനും ദക്ഷിണ കൊറിയയുമാണ് രണ്ടം സ്ഥാനം പങ്കിട്ട രാജ്യങ്ങള്. ഡെന്മാര്ക്ക്, സ്പെയിന്, ലക്സംബര്ഗ് എന്നീ രാജ്യങ്ങള് മൂന്നാം സ്ഥാനവും ന്യൂസീലന്ഡ് ആറാം സ്ഥാനവും നേടി. 10-ാമതാണ് അമേരിക്കയുടെ സ്ഥാനം. അഫ്ഗാനിസ്ഥാനാണ് പട്ടികയില് അവസാന സ്ഥാനത്തുള്ളത്. യാത്രാ സ്വാതന്ത്ര്യത്തില് ഏറ്റവും പിന്നിലായ രാജ്യമെന്ന നിലയിലാണ് അവസാന സ്ഥാനത്തേക്ക് അഫ്ഗാനിസ്ഥാന് പിന്തള്ളപ്പെട്ടത്. അഫ്ഗാന് പാസ്പോര്ട്ട് ഉപയോഗിച്ച് 24 രാജ്യങ്ങളിലേക്ക് മാത്രമേ വിസയില്ലാതെ പ്രവേശിക്കാന് കഴിയുകയുള്ളൂ.
Content Highlights: The United Arab Emirates has secured the fifth position in the global ranking of the world’s most powerful passports. The ranking reflects the level of visa-free or visa-on-arrival access available to UAE passport holders, highlighting the country’s strong international standing and diplomatic reach.