യുഎഇയില് ശൈത്യം കൂടുതല് ശക്തമാകുന്നു. വരും ദിവസങ്ങളില് കാലാവസ്ഥയില് വലിയ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റാസല്ഖൈമയിലെ ജബല് ജെയ്സ് പര്വ്വതനിരകളാണ് ഇപ്പോള് ഏറ്റവും കൂടുതല് തണുപ്പ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളില് കഠിനമായ തണുപ്പായിരിക്കും ഇവിടെ അനുഭവപ്പെടുക. പടിഞ്ഞാറ് നിന്നുള്ള ഉയര്ന്ന വായുമര്ദ്ദവും കിഴക്ക് നിന്നുള്ള ന്യൂനമര്ദ്ദവുമാണ് കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന കാരണം.
നാളെ രാവിലെ പടിഞ്ഞാറന് പ്രദേശങ്ങളില് അന്തരീക്ഷ ഈര്പ്പം വര്ധിക്കുമെന്നും ഇത് മൂടല്മഞ്ഞ് രൂപപ്പെടാന് കാരണമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡിലെ കാഴ്ചപരിധി കുറയാന് സാധ്യതയുള്ളതിനാല് വാഹനമോടിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അധികൃതര് നിര്ദേശം നല്കി. വടക്കന് മേഖലകളിലും തീരപ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര് അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളില് കാറ്റ് കൂടുതല് ശക്തിമാകുമെന്നും മുന്നറിയിപ്പില് പറയുന്നു. താപനില കുറയുന്ന സാഹചര്യം മുന്നില് കണ്ട് ആവശ്യമായ മുന്കരുതലുകള് സ്വീകരിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകള് പിന്തുടരണമെന്നും കാലാവസ്ഥാ കേന്ദ്രം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: Cold weather conditions have intensified across the UAE, according to weather reports. Authorities have indicated that further changes in weather patterns are likely in the coming days. Residents have been advised to stay updated with official forecasts as temperatures may fluctuate and conditions could vary across different regions of the country.