ദുബായ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം സോളര് പാര്ക്കിന്റെ ആറാം ഘട്ടം വികസന പദ്ധതിയുടെ നിര്ണായക ഘട്ടം പൂര്ത്തിയായി. ആയിരം മെഗാവാട്ട് ആണ് ഇപ്പോള് പ്രവര്ത്തന സജ്ജമായത്. ആറാം ഘട്ട പദ്ധതി പൂര്ത്തിയാകുന്നതോടെ 1,800 മെഗാവാട്ട് ആയി ഇത് ഉയരും. ലോകത്തിലെ ഏറ്റവും വലിയ ഏക കേന്ദ്ര സൗരോര്ജ പാര്ക്കാണ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം സോളര് പാര്ക്ക്. 2030ഓടെ ഇതിന്റെ ആകെ ശേഷി 5,000 മെഗാവാട്ടില് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആറാം ഘട്ടം വികസന പദ്ധതി അവസനാ ഘട്ടത്തിലേത്ത് കടക്കുകയാണ്. ആയിരം മെഗാവാട്ട് ആണ് ഇപ്പോള് പ്രവര്ത്തന സജ്ജമായത്. അബുദബി ആസ്ഥാനമായ മസ്ദാര് കമ്പനിയുമായി സഹകരിച്ചുള്ള ആറാം ഘട്ടം വികസനം വര്ഷാവസാനത്തോടെ പൂര്ത്തിയാക്കുകയാണ് ലക്ഷ്യം. അധിക ഉത്പാദന ശേഷി വഴി വര്ഷത്തില് ലക്ഷക്കണക്കിന് ടണ് കാര്ബണ് ബഹിര്ഗമനം കുറയ്ക്കാന് സാധിക്കുമെന്നാണ് വിലയിരുത്തല്.
ദുബായുടെ ഹരിതാഭയും സുസ്ഥിരതയും വര്ധിപ്പിക്കുന്നതില് സൗരോര്ജ പാര്ക്ക് മുഖ്യ പങ്ക് വഹിക്കുമെന്ന് അധികൃതര് വ്യക്തമാക്കി. 1.6 ജിഗാവാട്ട് ശേഷിയില് ഏഴാം ഘട്ട വികസനവും ദുബായ് ഇലക്ട്രിസിറ്റി ആന്ഡ് വാട്ടര് അതോറിറ്റി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം ഒരു ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് സൗകര്യവും വികസിപ്പിക്കും. 2027-2029 കാലഘട്ടത്തിനിടയില് ഈ പദ്ധതി കമ്മീഷന് ചയ്യാനാണ് തീരുമാനം.
സംശുദ്ധ ഊര്ജം ഉത്പാദിപ്പിക്കാനായി എമിറേറ്റില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന രണ്ടാമത്തെ പ്ലാന്റാവും ഇത്. പൊതുസ്വകാര്യപങ്കാളിത്തത്തിലൂടെ യുഎഇയുടെ ഊര്ജ സേവന വിപണി വികസിപ്പിക്കുക, ഊര്ജ കാര്യക്ഷമതയിലും പുനരുപയോഗ പദ്ധതികളിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിര സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങള്.
Content Highlights: The Mohammed Bin Rashid Al Maktoum Solar Park in Dubai has reached a critical phase in its construction. This milestone marks significant progress in the UAE’s efforts to expand renewable energy capacity. Authorities expect the development to enhance sustainable energy production and contribute to the country’s long-term clean energy goals.