ഹൃദ്രോഗികള്ക്ക് ആശ്വാസ വാര്ത്തയുമായി യുഎഇ ഭരണകൂടം. ഹൃദയസ്തംഭന ചികിത്സയ്ക്കുള്ള നൂതന മരുന്നായ 'ഇന്പെഫ' രാജ്യത്ത് ഉപയോഗിക്കാന് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് അംഗീകാരം നല്കി. അമേരിക്കയ്ക്ക് ശേഷം ഈ അത്യാധുനിക ചികിത്സയ്ക്ക് അനുമതി നല്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യുഎഇ.
ഹൃദയത്തിന്റെയും വൃക്കകളുടെയും സംരക്ഷണത്തിനൊപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന ഗുളികയാണിത്. ടൈപ്പ് 2 പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയുള്ള ഹൃദ്രോഗികളില് ഹൃദയാഘാതം മൂലമുള്ള മരണസാധ്യത ഗണ്യമായി കുറയ്ക്കാന് ഈ മരുന്ന് സഹായിക്കും.
ഹൃദയസ്തംഭനം മൂലം ഇടയ്ക്കിടെ ആശുപത്രിയില് പ്രവേശിപ്പിക്കപ്പെടേണ്ടി വരുന്ന സാഹചര്യം കുറയ്ക്കാനും അടിയന്തര മെഡിക്കല് സഹായം തേടേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനും ഇന്പെഫ ഫലപ്രദമാണെന്ന് പഠനങ്ങള് വ്യക്തമാക്കുന്നു.
Content Highlights: Heart patients in the UAE have received a major relief as authorities approved the use of IMPEF for cardiac arrest treatment. The decision is expected to enhance emergency cardiac care and improve treatment outcomes, strengthening the country’s advanced healthcare system and access to modern medical therapies.