ഒമാന് ഭരണാധികാരി സുല്ത്താന് ഹൈതം ബിന് താരിഖിന്റെ സ്ഥാനാരോഹണ ദിനം ആചരിച്ച് രാജ്യം. ആറാം വാര്ഷിക ദിനത്തില് വിപുലമായ ആഘോഷ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിച്ചത്. സുപ്രധാന പ്രഖ്യാപനങ്ങളും സുല്ത്താന് ഹൈതം ബിന് താരിഖ് നടത്തി. സുല്ത്താന് ബിന് ഖാബൂസ് ബിന് സെയ്ദിന്റെ പിന്ഗാമിയായി 2020 ജനുവരി 11നാണ് സുല്ത്താന് ഹൈതം ബിന് താരിഖ് ഒമാന്റെ ഭരണം ഏറ്റെടുത്തത്.
എല്ലാ മേഖലയിലുമുള്ള അതിവേഗ വികസനമാണ് പിന്നീട് കാണാനായത്. ഭരണ സാരഥ്യം ഏറ്റെടുത്തതിന്റെ വാര്ഷികത്തിലും നിരവധി പ്രഖ്യാപനങ്ങള് സുല്ത്താന് ഹൈതം ബിന് താരിഖ് നടത്തി. വിദ്യാഭ്യസത്തിനും ഭാവനനിര്മാണത്തിനുമുള്ള സഹായം, തൊഴിലവസരങ്ങള് സൃഷ്ടിക്കല്, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു പ്രഖ്യാപനങ്ങളിലേറെയും. രാജ്യത്തെ പൗരന്മാര്ക്ക് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിനായി സാമ്പത്തിക നിക്ഷേപമെന്ന നിലയില് അഞ്ചു കോടി ഒമാനി റിയാലും വകയിരുത്തിയിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളിലായി 60,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യം. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 57,000 കുടുംബങ്ങള്ക്ക് സാമൂഹ്യക്ഷേമ വികസന വകുപ്പിന്റെ നേതൃത്വത്തില് സഹായങ്ങളും പിന്തുണയും ലഭ്യമാക്കും. സാമൂഹ്യ ഭവന നിര്മ്മാണ പദ്ധതിയിലേക്കായി 100 കോടി ഒമാനി റിയാലും അനുവദിക്കും. തൊഴില് സുരക്ഷാ അലവന്സ് കാലയളവ് ആറു മാസത്തില് നിന്ന് ഒരു വര്ഷമായി ഉയര്ത്തുന്നതടക്കമുള്ള സുപ്രധാന പ്രഖ്യാപനങ്ങളും സുല്ത്താന് ഹൈതം ബിന് താരിഖ് നടത്തി.
സ്ഥാനാരോഹണ വാര്ഷികത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവര്ണറേറ്റുകളില് വ്യത്യസ്തമാര്ന്ന ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. പ്രവാസികളടക്കം ആയിരക്കണക്കിന് ആളുകളാണ് വിവിധ വേദികളില് എത്തിയത്. മസ്ക്കറ്റിലെ ബൗഷര് ഹൈറ്റ്സില് നടന്ന കരിമരുന്നു പ്രയോഗവും ആഘോഷങ്ങള്ക്ക് മാറ്റ് കൂട്ടി.
Content Highlights: Oman commemorated the enthronement day of Sultan Haitham bin Tarikh with grand celebrations and widespread public events. Ceremonies across the country highlighted the Sultan’s accession and featured cultural programs, official gatherings, and national observances, marking the occasion as a significant milestone in Oman’s modern history.