യുഎഇയില് സ്വര്ണവിലയില് റെക്കോര്ഡ് വര്ധന. ഒരു ഗ്രാം 24 കാരറ്റ് സ്വര്ണത്തിന് 557 ദിര്ഹം 39 ഫില്സാണ് ഇപ്പോഴത്തെ വില. 543.35 ദിര്ഹമായിരുന്നു ഇന്നലത്തെ വില. 14 ദിര്ഹത്തോളമാണ് ഒരു ഗ്രാമിന് ഇന്ന് വര്ധനവ് ഉണ്ടായത്. 22 കാരറ്റിന് 510.94 ദര്ഹം, 21 കാരറ്റിന് 487.72 ദിര്ഹം, 18 കാരറ്റിന് 418.04 ദിര്ഹം എന്നിങ്ങനെയാണ് മറ്റ് വിലവിവരം.
രാജ്യാന്തര വിപണിയില് ഔണ്സിന് 4,600 ഡോളര് എന്ന നിര്ണായക ഘട്ടം ആദ്യമായി മറികടന്നതോടെ പ്രാദേശിക വിപണിയില് എല്ലാ വിഭാഗം സ്വര്ണത്തിനും വന് വില വര്ധനവാണ് ഉണ്ടായത്. യുഎസിലെ രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വങ്ങളും ഇറാനിലെ ആഭ്യന്തര പ്രശ്നങ്ങളെത്തുടര്ന്നുള്ള യുഎസ് സൈനിക നീക്ക സാധ്യതയുമാണ് വിപണിയെ റെക്കോര്ഡ് ഉയരത്തിലെത്തിച്ചത്.
ഫെഡറല് റിസര്വ് ചെയര്മാന് ജെറോം പവലിനെതിരെയുള്ള ക്രിമിനല് അന്വേഷണം, നിക്ഷേപകര്ക്കിടയില് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില് സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തിലേക്കുള്ള നിക്ഷേപകരുടെ ഒഴുക്ക് വര്ധിക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാന് കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്.
Content Highlights: Gold prices in the UAE have recorded a sharp and historic increase, reaching new highs in the bullion market. The surge reflects strong demand and market trends, leading to higher rates across jewellery and gold trading sectors in the country.