ഓൺലൈൻ പണമിടപാടുകൾക്ക് എസ്എംഎസ് വഴി ഒടിപി അയക്കുന്നത് നിർത്തലാക്കുന്നു; പുതിയ സംവിധാനവുമായി യുഎഇ

2026 ജനുവരി 6 മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക

ഓൺലൈൻ പണമിടപാടുകൾക്കായി എസ്എംഎസ് വഴി ഒടിപി അയക്കുന്നത് ഔദ്യോഗികമായി നിർത്തലാക്കുവാൻ യുഎഇയിലെ സെൻട്രൽ ബാങ്ക്. സൈബർ തട്ടിപ്പുകാരിൽ നിന്ന് പൊതുജനങ്ങളെ രക്ഷിക്കുകയെന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എസ്എംഎസിന് പകരമായി ബാങ്കിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വെബ്സൈറ്റ് വഴിയോ ഇനിമുതൽ ഓൺലൈൻ പണമിടപാടുകൾ നടത്താം. 2026 ജനുവരി 6 മുതലാണ് പുതിയ സംവിധാനം നിലവിൽ വരിക.

വർഷങ്ങളായി ഡിജിറ്റൽ ഇടപാടുകളുടെ സുരക്ഷയ്ക്കായി എസ്എംഎസ് സന്ദേശങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ സൈബർ തട്ടിപ്പുകൾ വർദ്ധിച്ചതോടെ എസ്എംഎസ് സംവിധാനത്തിലെ പോരായ്മകൾ വർധിച്ചുവന്നു. മൊബൈൽ ആപ്പുകൾ വഴിയുള്ള സുരക്ഷാ സംവിധാനങ്ങളിലേക്ക് മാറുന്നതിലൂടെ, യുഎഇയിലെ പൗരന്മാരുടെയും താമസക്കാരുടെയും സമ്പാദ്യം സംരക്ഷിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

എസ്എംഎസ് ഒടിപിക്ക് പകരം ഇനിമുതൽ ബാങ്കിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് വഴിയായിരിക്കും ഇടപാടുകൾ സ്ഥിരീകരിക്കേണ്ടത്. ഫിംഗർപ്രിന്റ് അല്ലെങ്കിൽ ഫേസ് ഐഡി ഉപയോഗിച്ച് കൂടുതൽ സുരക്ഷിതമായി പണമിടപാടുകൾ നടത്താം. ബാങ്കിന്റെ മൊബൈൽ ആപ്പ് ഫോണിൽ ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.

Content Highlights: UAE Bank to end SMS OTPs for online transactions

To advertise here,contact us