അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇ-ഡ്രോയിൽ ഒരു ലക്ഷം ദിർഹം സമ്മാനമായി നേടി മലയാളി. ഏകദേശം 24 കോടിയിലധികം രൂപയാണിത്. ദുബായിൽ താമസിക്കുന്ന മലയാളിയായ ഫിനാൻസ് അനലിസ്റ്റായ അജയ് കുമാർ ആണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായത്. എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അജയ് കുമാറിനെ തേടി ബിഗ് ടിക്കറ്റ് ഭാഗ്യം വന്നെത്തുന്നത്.
17 വർഷമായി ദുബായിലാണ് അജയ് കുമാർ താമസിക്കുന്നത്. 2017 മുതൽ എല്ലാ മാസവും സുഹൃത്തുക്കളോടൊപ്പം അജയ് കുമാർ ബിഗ് ടിക്കറ്റെടുക്കുന്നതാണ്. എന്നാൽ 2025 വരെ കാത്തിരിക്കേണ്ടി വന്നു അജയ് കുമാറിന് ബിഗ് ടിക്കറ്റ് ഭാഗ്യം സ്വന്തമാകാൻ.
വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോഴാണ് ആ സന്തോഷ വാർത്ത അജയ് കുമാറിനെ തേടിയെത്തിയത്. ഫോണിൽ സംസാരിക്കുന്ന പരിചിതമായ ആ ശബ്ദം ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡ്സിന്റേതാണെന്ന് അജയ് കുമാർ തിരിച്ചറിഞ്ഞു. പിന്നാലെ തന്റെ ഗ്രൂപ്പ് എടുത്ത 185422 എന്ന ടിക്കറ്റ് നമ്പറിന് ഈ മാസം ഒരു ലക്ഷം ദിർഹം സമ്മാനമായി ലഭിച്ചെന്ന സന്തോഷ വാർത്തയും അറിഞ്ഞു. ഒന്ന് സംശയിച്ച അജയ് കുമാർ സീരിയസ് ആയിട്ടാണോ? വൗ, വളരെ നന്ദി എന്ന് വിളിച്ചുപറയുകയും ചെയ്തു.
ഒമ്പത് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഈ ഭാഗ്യ ടിക്കറ്റ് വാങ്ങിയത്. അതിനാൽ ലഭിച്ച ഒരു ലക്ഷം ദിർഹം സമ്മാനത്തുക പത്തുപേർക്കുമായി തുല്യമായി വീതിക്കും. തന്റെ തുക എന്ത് ചെയ്യണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്നാണ് അജയ് കുമാർ പറയുന്നത്.
Content Highlights: Abudhabi Big Ticket: Kerala expat in Dubai wins Dh100,000 Big Ticket