കുത്തനെ ഇടിഞ്ഞ് സ്വർണം; ഏറെ ആശ്വാസം നൽകുന്ന വിലയുമായി യുഎഇ വിപണി

വരും ദിവസങ്ങളിലും സ്വർണവിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന

യുഎഇയിൽ സ്വർണവിലയിൽ വലിയ കുറവ്. ഇന്ന് ഒറ്റ ദിവസം മാത്രം ​ഗ്രാമിന് ഏകദേശം 25 ദിർഹത്തിന്റെ കുറവാണ് യുഎഇ സ്വർണ വിപണിയിൽ രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം മാത്രം 16 ദിർഹത്തിന്റെ കുറവ് സ്വർണത്തിന്റെ വ്യാപാരത്തിലുണ്ടായി. വരും ദിവസങ്ങളിലും യുഎഇയിൽ സ്വർണവിലയിൽ കുറവുണ്ടാകുമെന്നാണ് സൂചന.

യുഎഇയിൽ 24കാരറ്റ് സ്വർണം ​​ഗ്രാമിന് ഇന്ന് രാവിലെ 539.41 ദിർഹമായിരുന്നു ഇന്ന് രാവിലത്തെ വില. ഉച്ചയ്ക്ക് ഇത് 537.39 ദിർഹമായി കുറഞ്ഞു. വൈകുന്നേരമായപ്പോൾ 521.09 ദിർഹമായി വില കുത്തനെ ഇടിയുകയും ചെയ്തു. ഏകദേശം 14 ദിർഹം കുറവാണ് ഇന്ന് വൈകുന്നേരം സ്വർണത്തിന്റെ വിലയിൽ രേഖപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം 546.29 ദിർഹമായിരുന്നു സ്വർണ വില. അതായത് ഇന്ന് 24കാരറ്റ സ്വർണം ​ഗ്രാമിന് ഏകദേശം 23 ദിർഹം കുറവുണ്ടായി.

സമാനമായി 22കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമുണ്ടായി. ഇന്ന് രാവിലെ ഈ വിഭാ​ഗം സ്വർണത്തിന് ​ഗ്രാമിന് 494.46 ദിർഹമായിരുന്നു വില. ഉച്ചയ്ക്ക് 493.07 ദിർഹമായി വില കുറഞ്ഞു. വൈകുന്നേരമായപ്പോൾ 17 ദിർഹ​ത്തോളം വില കുറഞ്ഞ് 477.67 ദിർഹത്തിലേക്ക് 22കാരറ്റ് സ്വർണത്തിന്റെ വില താഴ്ന്നു. ഇന്നലെ വൈകുന്നേരം 500.77 ദിർഹമായിരുന്നു 22കാരറ്റ് സ്വർണത്തിന്റെ വില. അതായത് ഇന്ന് 22കാരറ്റ് സ്വർണം ​ഗ്രാമിന്റെ വില.

21കാരറ്റ് സ്വർണത്തിനും വിലക്കുറവ് പ്രതിഫലിച്ചു. ഇന്ന് രാവിലെ 494.46 ദിർഹമായിരുന്നു 21കാരറ്റ് സ്വർണ വില. ഉച്ചയ്ക്ക് 470.65 ദിർഹമായും വില കുറഞ്ഞു. വൈകുന്നേരം വലിയ കുറവ് പ്രതിഫലിച്ചതോടെ ​വില 455.95 ദിർഹമായി. ഇന്നലത്തെ വില 478.00 ദിർഹമായിരുന്നു. ഇന്ന് 21കാരറ്റ് സ്വർണത്തിന്റെ വിലയിൽ 23 ദിർഹത്തിന്റെ കുറവാണ് പ്രതിഫലിച്ചത്.

18കാരറ്റ് സ്വർണ വിലയിലും സമാനമായ കുറവ് രേഖപ്പെടുത്തി. രാവിലെ 404.56 ദിർഹവും ഉച്ചയ്ക്ക് 403.42 ദിർഹവുമായിരുന്നു വില. വൈകുന്നേരമായപ്പോൾ 390.82 ദിർഹമായി വില വീണ്ടും കുറഞ്ഞു. ഈ വിഭാ​ഗം സ്വർണത്തിന് ഇന്നലെ 409.72 ദിർഹമായിരുന്നു വിലയുണ്ടായിരുന്നത്.

Content Highlights: UAE Gold Rate falls sharply, sees very comforting price

To advertise here,contact us