സീറോ ബ്യൂറോക്രസി സംരംഭത്തിന്റെ ഭാഗമായി പുതിയ നടപടി പ്രഖ്യാപിച്ച് യുഎഇ

പൊതു സേവനങ്ങളിലുടനീളം അനാവശ്യമായ നടപടിയും കാലതാമസവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍

സീറോ ബ്യൂറോക്രസി സംരംഭത്തിന്റെ ഭാഗമായി പുതിയ നടപടി പ്രഖ്യാപിച്ച് യുഎഇ ഭരണകൂടം. ഇതുപ്രകാരം പ്രൊഫഷണല്‍ യോഗ്യതകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കായുള്ള അക്രഡിറ്റേഷന്‍ സേവനത്തില്‍ സേവന നടപടി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സമയം 60 ദിവസത്തില്‍ നിന്ന് പത്ത് ദിവസമായി കുറച്ചു. ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളുടെ എണ്ണം 76 ല്‍ നിന്ന് നാലായും കുറച്ചിട്ടുണ്ട്. അനുബന്ധ രേഖകളുടെ എണ്ണം 20 ല്‍ നിന്ന് നാലായും കുറച്ചുകൊണ്ടാണ് പുതിയ ഉത്തരവ്.

പൊതു സേവനങ്ങളിലുടനീളം അനാവശ്യമായ നടപടിയും കാലതാമസവും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തിലും കാര്യക്ഷമമായും സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: UAE announces new measures as part of Zero Bureaucracy initiative

To advertise here,contact us