ക്രിസ്തുമസിനെ ആവേശപൂര്വം വരവേല്ക്കുകായാണ് പ്രവാസ ലോകവും. പ്രത്യേക പ്രാര്ത്ഥനകളാല് മുഖരിതമാണ് യുഎഇ ഉള്പ്പെടെയുളള ഗള്ഫ് രാജ്യങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങള്. യുഎഇയിലെ പ്രമുഖ ദേവാലയമായ സെന്റ് മേരീസ് കാത്തലിക് ചര്ച്ച് ഉള്പ്പെടെയുള്ള ഇടങ്ങളില് ആയിരക്കണക്കിന് വിശ്വാസികളാണ് പ്രാര്ത്ഥനാ ചടങ്ങുകളില് പങ്കെടുക്കുന്നത്.
പ്രദേശിയ സമയം 12 മണിയോടെ വിവിധ ഗള്ഫ് രാജ്യങ്ങളില് പാതിരാ കുര്ബാനക്ക് തുടക്കമാകും. ഇന്ത്യയില് നിന്ന് ഉള്പ്പെടെ എത്തിയ പ്രമുഖ വൈദികരാണ് തിരുകര്മങ്ങൾക്ക് നേതൃത്വം നല്കുന്നത്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുളള ആഘോഷങ്ങളും പുരോഗമിക്കുകയാണ്.
ക്രിസ്തുമസിന് ഔദ്യോഗിക അവധിയില്ലെങ്കിലും യുഎഇയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങള് ജീവനക്കാര്ക്കാര്ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികളുടെ പങ്കാളിത്തതോടെ ഹോട്ടലുകളിലും ക്ലബ്ബുകളിലും പ്രത്യേക ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
Content Highlights: Gulf News: Expatriates is also excited to welcome Christmas