പോക്കറ്റ് മണിയെക്കാൾ കൂടുതല്‍ ചെലവ്? നിയന്ത്രണം വേണം: ആപ്ലിക്കേഷനുമായി യുഎഇയിലെ വിദ്യാർത്ഥികൾ

സ്മാർട്ട് പോക്കറ്റ് ഒരു ഡിസ്കൗണ്ട് ആപ്പ് മാത്രമല്ല, മറിച്ച് വിദ്യാർത്ഥികൾക്കുള്ള ഒരു സാമ്പത്തിക സഹായികൂടിയാണ്

യുഎഇയിലെ വിദ്യാർത്ഥികൾക്ക് പ്രതിമാസ പോക്കറ്റ് മണിയും ജീവിതചിലവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാൻ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. അമേരിക്കൻ സ്കൂൾ ഓഫ് ദുബായിലെ സീനിയർ വിദ്യാർത്ഥിയായ നജീബ് മിക്കാത്തിയും ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായ നജി ഫഖിഹിനെജാദും ചേർന്നാണ് ആപ്ലിക്കേഷൻ രൂപീകരിച്ചിരിക്കുന്നത്. ഏകദേശം 18 മാസത്തെ ശ്രമത്തിനൊടുവിൽ സ്മാർട്ട് പോക്കറ്റെന്ന് പേരിലാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.

സ്മാർട്ട് പോക്കറ്റ് ഒരു ഡിസ്കൗണ്ട് ആപ്പ് മാത്രമല്ല, മറിച്ച് വിദ്യാർത്ഥികൾക്കുള്ള ഒരു സാമ്പത്തിക സഹായികൂടിയാണ്. വിദ്യാർത്ഥികൾക്ക് അവരുടെ ചെലവുകളുടെ കാരണം മനസിലാക്കി നൽകുകയും കൈയ്യിലുള്ള പണം ലാഭകരമായി ഉപയോ​ഗിക്കാൻ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. 12 മുതൽ 25 വയസ് വരെയുള്ള വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിരിക്കുന്നത്.

19കാരനായ എമിറാത്തി വിദ്യാർത്ഥി നജി ഫഖിഹി അൽ അവാദി, അമേരിക്കൻ സ്കൂൾ ഓഫ് ദുബായിലെ അവസാന വർഷ പഠനകാലത്താണ് 'സ്മാർട്ട് പോക്കറ്റ്' എന്ന ആശയം രൂപപ്പെടുത്തിയത്. മറ്റ് പല വിദ്യാർത്ഥികളെയും പോലെ, മാതാപിതാക്കളിൽ നിന്ന് ലഭിക്കുന്ന പ്രതിമാസ പോക്കറ്റ് മണിയേക്കാൾ വലിയ തുക ഫഖിഹിയ്ക്കും ആവശ്യമായി വന്നു. ഭക്ഷണം, ഫാഷൻ, ഫിറ്റ്നസ് തുടങ്ങിയ അത്യാവശ്യ കാര്യങ്ങളുടെ ഉയർന്ന വിലയാണ് ഇതിന് കാരണം. തുടർന്നാണ് പോക്കറ്റ് മണി ശരിയായി ചെലവഴിക്കാൻ ആപ്ലിക്കേഷൻ എന്ന ആശയം ഈ എമിറാത്തി വിദ്യാർത്ഥിയുടെ ബുദ്ധിയിൽ ഉദിച്ചത്.

രണ്ട് വർഷത്തെ ശ്രമത്തിന് ശേഷം 2025 ഒക്ടോബറിൽ സ്മാർട്ട് പോക്കറ്റ് പൊതുജനങ്ങൾക്കായി പുറത്തിറക്കി. വിവിധ വിഭാഗങ്ങളിലായി 20 ബ്രാൻഡുകളിൽ നിന്നുള്ള ഡിസ്‌കൗണ്ടുകൾ വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭ്യമാണ്.

സ്മാർട്ട് പോക്കറ്റ് എല്ലാവർക്കുമുള്ള ആപ്ലിക്കേഷനല്ല. ഓഫറുകൾ ലഭിക്കുന്നതിനായി ഉപയോക്താക്കൾ തങ്ങൾ വിദ്യാർത്ഥികളാണെന്ന് തെളിയിക്കേണ്ടതുണ്ട്. യൂണിവേഴ്സിറ്റി ഇമെയിൽ വിലാസങ്ങൾ അല്ലെങ്കിൽ എമിറേറ്റ്സ് ഐഡി പോലുള്ള ഔദ്യോഗിക രേഖകൾ വഴി ഈ വെരിഫിക്കേഷൻ നടത്താം. യഥാർത്ഥ വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ഡിസ്കൗണ്ടുകളുടെ പ്രയോജനം ലഭിക്കുന്നുള്ളുവെന്ന് ഇതിലൂടെ ഉറപ്പുവരുത്തുന്നു.

വിദ്യാർത്ഥി എന്ന ഉറപ്പായാൽ ഓഫറുകൾ ലഭിക്കുന്ന ബ്രാൻഡുകൾ ഇവയാണ്.

ഭക്ഷണം, കഫേകൾ

വിദ്യാർത്ഥികൾക്ക് ഏറ്റവും കൂടുതൽ ചിലവ് വരുന്ന ഒരു മേഖലയാണിത്. സ്മാർട്ട് പോക്കറ്റ് ഈ വിഭാഗത്തിൽ മികച്ച ഓഫറുകൾ നൽകുന്നു.

റെസ്റ്റോറന്റുകൾ: പ്രമുഖ ഫുഡ് ഔട്ട്‌ലെറ്റുകളിൽ നിന്ന് പ്രത്യേക കിഴിവുകൾ.

കഫേകൾ: കോഫി ഷോപ്പുകളിലും ബേക്കറികളിലും വിദ്യാർത്ഥികൾക്കായി കുറഞ്ഞ നിരക്ക്.

വിദ്യാർത്ഥികൾക്ക് മാത്രമായി നൽകുന്ന ബഡ്ജറ്റ് സൗഹൃദ ഭക്ഷണങ്ങൾ.

ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ

വിദ്യാർത്ഥികളുടെ വ്യക്തിത്വവും ശൈലിയും മെച്ചപ്പെടുത്തുന്നതിനോടൊപ്പം തന്നെ അവരുടെ കൈയ്യിലുള്ള പണം നഷ്ടമാകാത്ത വിധമുള്ള ഓഫറുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്;

വസ്ത്രങ്ങൾ: പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള വസ്ത്രങ്ങൾക്ക് പ്രത്യേക കിഴിവുകൾ.

ബാഗുകൾ, വാച്ചുകൾ, പാദരക്ഷകൾ എന്നിവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം.

സൗന്ദര്യവർദ്ധക വസ്തുക്കൾക്ക് പ്രത്യേക കിഴിവുകൾ എന്നിവ ഈ ആപ്ലിക്കേഷനിൽ ലഭിക്കും.

സ്മാർട്ട് പോക്കറ്റിലെ 'ഇലക്ട്രോണിക്സ് ആൻഡ് ഗാഡ്‌ജെറ്റ്സ്' വിഭാഗത്തിലും വലിയ കിഴിവുകൾ ലഭിക്കും. വിദ്യാർത്ഥികളുടെ പഠനത്തിനും വിനോദത്തിനും ഒഴിച്ചുകൂടാനാവാത്ത ഉപകരണങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കാൻ ഈ വിഭാഗം സഹായിക്കുന്നു.

പഠനോപകരണങ്ങൾ: ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ എന്നിവയ്ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകൾ.

ഹെഡ്‌ഫോണുകൾ, പവർ ബാങ്കുകൾ, ചാർജറുകൾ എന്നിവയ്ക്ക് മികച്ച കിഴിവുകൾ.

സോഫ്റ്റ്‌വെയർ ഓഫറുകൾ: വിദ്യാഭ്യാസ സംബന്ധമായ ആപ്പുകൾക്കും സബ്‌സ്‌ക്രിപ്‌ഷനുകൾക്കും പ്രത്യേക ഇളവുകൾ.

വിദ്യാഭ്യാസ സബ്‌സ്‌ക്രിപ്‌ഷനുകൾ

പഠനത്തെ സഹായിക്കുന്ന ഓൺലൈൻ കോഴ്സുകൾ, ലൈബ്രറി ആക്സസ് എന്നിവയ്ക്കും ഇളവുകൾ ലഭിക്കും.

ഇവ കൂടാതെ മറ്റ് നിരവധി സേവനങ്ങൾക്ക് സ്മാർട്ട്പോക്കറ്റ് വഴി വിലക്കിഴിവ് ലഭിക്കുന്നതാണ്.

Content Highlights: UAE students introduce apps to control expenses as spending exceeds pocket money

To advertise here,contact us