ദുബായിലെ ജ്വല്ലറിയില് നിന്ന് പത്ത് കിലോ സ്വര്ണം തട്ടിയെടുത്ത കേസില് രണ്ട് മലയാളി ജീവനക്കാര്ക്ക് തടവും പിഴയും വിധിച്ച് ദുബായ് അപ്പീല് കോടതി. കോട്ടയം സ്വദേശികള്ക്കാണ് ഒരുവര്ഷം തടവും 14 ലക്ഷം ദിര്ഹം പിഴയും കോടതി വിധിച്ചത്.
ദേര ഗോള്ഡ് സൂഖിലെ റിച്ച് ഗോള്ഡ് ജ്വല്ലറിയില് നിന്ന് സ്വര്ണം തട്ടിയെടുത്തെന്ന കേസിലാണ് നടപടി. ജ്വല്ലറി മാനേജറായിരുന്ന മുഹമ്മദ് അജാസ്, സൂപ്പര്വൈസറായിരുന്ന അജ്മല് കബീര് എന്നിവരാണ് പ്രതികള്. ഇതില് അജ്മല് കബീര് ദുബായ് പൊലീസിന്റെ പിടിയിലായെങ്കിലും മുഹമ്മദ് അജാസ് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു. ഇയാള്ക്കെതിരെ കേരളത്തിലും ജ്വല്ലറി ഉടമ പരാതി നല്കിയിട്ടുണ്ട്. അജാസിനെ പിടികൂടാന് കോടതിയുടെ സഹായത്തോടെ ഇന്റര്പോളിനെ സമീപിക്കാനാണ് നീക്കം. നഷ്ടപ്പെട്ട സ്വര്ണം വീണ്ടെടുക്കുന്നതിനുളള നടപടിയും പുരോഗമിക്കുകയാണ്.
Content Highlights: two malayalees convicted on theft at dubai jewellery