മലയാളികളുടെ ഒരു ഭാഗ്യമേ...; അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഒരു ലക്ഷം ദിർഹം മലയാളി പ്രവാസിക്ക്

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ആളാണ് ബഷീർ

അബുദബി ബിഗ് ടിക്കറ്റ് രണ്ടാം വാര നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹം സമ്മാനം നേടി മലയാളി. കോഴിക്കോട് കൈപ്പുറത്ത് സ്വദേശിയായ ബഷീർ ആണ് ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായത്. 57കാരനായ ബഷീർ കഴിഞ്ഞ 25 വർഷമായി ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ്. അഞ്ച് പേർ വിജയികളായ നറുക്കെടുപ്പിൽ ഒരാളാണ് ബഷീർ.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-നറുക്കെടുപ്പിൽ പങ്കെടുക്കുന്ന ആളാണ് ബഷീർ. എല്ലാ മാസവും ബഷീർ മുടങ്ങാതെ ടിക്കറ്റുകൾ എടുക്കുകയും ചെയ്യും. ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വിജയിയായതിൽ സന്തോഷമുണ്ടെന്നും ബഷീർ പ്രതികരിച്ചു. സമ്മാനത്തുകയുടെ ഒരു ഭാഗം ഇന്ത്യയിലുള്ള കുടുംബത്തെ സഹായിക്കുന്നതിനായി ഉപയോഗിക്കാനാണ് ബഷീർ പദ്ധതിയിടുന്നത്. ഭാവിയിൽ കൂടുതൽ വലിയ വിജയങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയോടെ ടിക്കറ്റുകൾ എടുക്കുന്നത് തുടരാനും ബഷീർ ആഗ്രഹിക്കുന്നു.

ഇന്ത്യൻ പ്രവാസിയായ വിനായ​ക മൂർത്തിയാണ് മറ്റൊരു ബി​ഗ് ടിക്കറ്റ് വിജയി. കഴിഞ്ഞ ഒരു വർഷത്തിലധികമായി തന്റെ മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് വിനായക മൂർത്തി ടിക്കറ്റെടുക്കുന്നത്.

ബം​ഗ്ലാദേശ് സ്വദേശിയായ സോബരാജ് ഖാ റഫീഖ് ഖാ ആണ് ഈ ആഴ്ചയിലെ മറ്റൊരു വിജയി. കഴിഞ്ഞ 15 വർഷമായി അൽ ഐനിൽ താമസിക്കുകയാണ് 33കാരനായ സോബരാജ്. കഴിഞ്ഞ ഒരു വർഷത്തിലധികമായി പ്രതിവാര നറുക്കെടുപ്പിൽ സോബരാജ് പങ്കെടുക്കാറുണ്ട്.

ചെന്നൈ സ്വദേശിയായ മിന്നലേശ്വരൻ ശക്തിയാണ് മറ്റൊരു വിജയി. 40കാരനായ മിന്നലേശ്വരൻ കഴിഞ്ഞ 20 വർഷമായി ദുബായിലാണ് താമസിക്കുന്നത്. ഈ നറുക്കെടുപ്പിലെ അവസാന വിജയി 45 വയസ്സുകാരനായ മുഹമ്മദ് ജാവേദ് രാജ്ഭാരിയാണ്. ഇന്ത്യയിൽ നിന്നുള്ള ഒരു ഐടി മാനേജരായ മുഹമ്മദ് ജാവേദ് കഴിഞ്ഞ 19 വർഷമായി യുഎഇയിൽ താമസിക്കുന്നു.

Content Highlights: Abu Dhabi Big Ticket draw; Malayali wins 100,000 dirhams prize

To advertise here,contact us