യുഎഇയിലെ വര്ദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് യൂറോപ്യന് എയര്ലൈനുകള് ദുബായിലേക്കുള്ള വിമാന സര്വീസ് ശേഷി വന്തോതില് വര്ദ്ധിപ്പിച്ചു. വിര്ജിന് അറ്റ്ലാന്റിക്, എയര്ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം കൂട്ടിയപ്പോള്, ബ്രിട്ടീഷ് എയര്വേയ്സ് ലണ്ടന് റൂട്ടില് എ380 ജംബോ ജെറ്റുകള് പുനരാരംഭിച്ചു. ഈ വര്ഷം ദുബായ് ഇന്റര്നാഷണല് വിമാനത്താവളം 96 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. ദുബായിയുടെ ആഗോള ഹബ്ബ് പദവിക്ക് ഇത് വലിയ ഊര്ജ്ജം നല്കും.
ദുബായിലെ ശീതകാല യാത്രാ തിരക്ക് വര്ധിച്ച സാഹചര്യത്തില്, യൂറോപ്യന് എയര്ലൈനുകള് കൂടുതല് സീറ്റ് ശേഷിയുള്ള വലിയ വിമാനങ്ങള് ദുബായ് റൂട്ടില് എത്തിക്കുകയാണ്. വിര്ജിന് അറ്റ്ലാന്റിക് എയര്ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം വര്ദ്ധിപ്പിച്ചപ്പോള്, ബ്രിട്ടീഷ് എയര്വേയ്സ് ലണ്ടന് റൂട്ടില് എ380 ജംബോ ജെറ്റുകള് പുനരാരംഭിച്ചു. ജര്മ്മന് കാരിയറായ യൂറോവിംഗ്സ്, എയര് ഫ്രാന്സ് തുടങ്ങിയ മറ്റ് എയര്ലൈനുകളും സര്വീസുകളുടെ എണ്ണം വര്ദ്ധിപ്പിച്ചു. എയര് ഫ്രാന്സ് 2026 മാര്ച്ച് വരെ ദുബായ്-പാരീസ് റൂട്ടില് ആഴ്ചയില് 18 സര്വീസുകള് വരെ ലഭ്യമാക്കും.
ദുബായിയെ ഒരു പ്രധാന ശീതകാല വിനോദസഞ്ചാര, ബിസിനസ് ഹബ്ബായി കണക്കാക്കുന്നതിന്റെ സൂചനയാണിത്. ദുബായ് ഇന്റര്നാഷണല് എയര്പോര്ട്ട് ഈ വര്ഷം ഏകദേശം 96 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദി അറേബ്യയും യൂറോപ്പും ഉള്പ്പെടെയുള്ള മേഖലകളില് നിന്നാണ് ഏറ്റവും കൂടുതല് ആവശ്യകത ഉയര്ന്നിരിക്കുന്നത്. സൗദി അറേബ്യ ഇപ്പോള് ദുബായ് ഇന്റര്നാഷണല് എയര്പോര്ട്ടിന്റെ രണ്ടാമത്തെ വലിയ വിപണിയാണ്. ഈ വര്ഷം ആദ്യ പത്ത് മാസങ്ങളില് ദുബായ് വിമാനത്താവളം പതിനൊന്ന് ലക്ഷം അതിഥികളെ സ്വീകരിച്ചു. ഇത് 36.6 ശതമാനം വര്ദ്ധനവാണ്.
Content Highlights: European airlines significantly increase flights to Dubai