ദുബായിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വിമാനം അനിശ്ചിതമായി വൈകുന്നു; യാത്രക്കാർ പ്രതിസന്ധിയിൽ

ഇപ്പോൾ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിയിട്ടുണ്ട്

ദുബായിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 6.05-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇതുവരെ പുറപ്പെട്ടില്ല. ഐഎക്സ് 530 വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. ഇപ്പോൾ യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കിയിട്ടുണ്ട്.

മൂന്നു മണിക്കൂറോളം വിമാനത്തിൽ ഇരുത്തിയ ശേഷമാണ് യാത്രക്കാരെ ഇറക്കിയത്. സ്ത്രീകളും കുട്ടികളും അടക്കം 150 ഓളം യാത്രക്കാരാണ് വിമാനം പുറപ്പെടാത്തതിനാൽ ദുരിതത്തിലായിരിക്കുന്നത്. വിമാനം പുറപ്പെടുന്നത് അനിശ്ചിതമായി നീണ്ടതിനാൽ വിമാനത്തിനുള്ളിൽ യാത്രക്കാർ പ്രതിഷേധിച്ചു. ദുബായ് സമയം വൈകുന്നേരം അഞ്ച് മണിക്ക് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ചെന്നൈയിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Content Highlights: Dubai to Thiruvananthapuram Air India Express flight delaying indefinitely

To advertise here,contact us