ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ സാധനങ്ങൾ വാങ്ങാനായി വിലക്കിഴിവ് കാത്ത് ദുബായ് നിവാസികൾ. മാസങ്ങളായി വാങ്ങാതിരുന്ന സാധനങ്ങളാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ വിലക്കിഴിവിൽ വാങ്ങാനായി ആളുകൾ കാത്തിരിക്കുന്നത്. കൃത്യമായ സമയത്ത് സാധനങ്ങൾ വാങ്ങുന്നത് 1,500 ദിർഹം വരെ ലാഭിക്കാൻ സഹായിക്കുമെന്നാണ് ആളുകളുടെ വിലയിരുത്തൽ.
ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ വിലക്കിഴിവ് ലഭിക്കുന്നതിനായി സെപ്റ്റംബർ മുതൽ പെർഫ്യൂമുകൾ വാങ്ങുന്നത് ഒഴിവാക്കിയിരുന്നുവെന്ന് ഈജ്പിത് സ്വദേശിയായ അഹമ്മദ് സയ്യീദ് പറയുന്നു. 'പെർഫ്യൂമുകൾക്ക് വിലക്കിഴിവ് ഉടനാരംഭിക്കുമെന്ന് തനിക്ക് അറിയിപ്പ് ലഭിച്ചു. ഈ സമയത്ത് പെർഫ്യൂമുകൾ വാങ്ങുന്നത് വലിയ ലാഭമുണ്ടാക്കാൻ സാധിക്കും. 12 കുപ്പി പെർഫ്യൂമിന് ഏകദേശം 3,500 ദിർഹമാണ് വില. എന്നാൽ വിലക്കിഴിവിൽ ഏകദേശം 2,000 ദിർഹത്തിന് ഇത്രയും പെർഫ്യൂം ലഭ്യമാകും.,' യുഎഇ നിവാസി കൂട്ടിച്ചേർത്തു.
ഏഷ്യൻ അക്കൗണ്ടന്റായ ആസിഫ് ഷെയ്ഖ്, തണുപ്പിനെ പ്രതിരോധിക്കാൻ ജാക്കറ്റുകളും കുട്ടികൾക്കായുള്ള സ്കൂൾ ബാഗുകൾ, ചെറിയ സമ്മാനങ്ങൾ തുടങ്ങിയവ വാങ്ങുവാൻ ആഗ്രഹിക്കുന്നത്. 'സെപ്റ്റംബർ മുതൽ ഈ സാധനങ്ങളുടെ വിലകൾ ശ്രദ്ധിക്കുന്നുണ്ട്. വിലക്കുറവ് വരുമ്പോൾ അറിയിക്കണമെന്ന് കടയുടമകളോട് പറഞ്ഞിരുന്നു. നേരത്തെ 260 ദിർഹമായിരുന്നു ജാക്കറ്റുകളുടെ വില. ഇപ്പോൾ അവയ്ക്ക് ഏകദേശം 140 ദിർഹമാണ് വിലയുള്ളത്,' ആസിഫ് ഷെയ്ഖ് വ്യക്തമാക്കി.
നിരവധിപേരാണ് സമാനമായി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിൽ സാധാനങ്ങളുടെ വിലക്കുറവിനായി കാത്തിരിക്കുന്നത്. ഇന്നലെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പുതിയ സീസണിന് തുടക്കമായത്. 75 ശതമാനം വരെ വിലക്കുറവിലായിരിക്കും ഫെസ്റ്റിവലില് ഉത്പ്പന്നങ്ങള് ലഭ്യമാക്കുക. ആകര്ഷകമായ സമ്മാനങ്ങളും ഷോപ്പിംഗ് പ്രേമികളെ കാത്തിരിക്കുന്നുണ്ട്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ 31-ാമത് സീസണാണ് ഇത്തവണത്തേത്.
ഫെസ്റ്റിവലിന്റെ അവസാന ദിവസം നടക്കുന്ന നറുക്കെടുപ്പില് ഒരു വിജയിക്ക് നാല് ലക്ഷം ദിര്ഹത്തിന്റെ ഗ്രാന്ഡ് സമ്മാനവും നല്കും. റാഫില് ടിക്കറ്റുകള് വാങ്ങുന്നവരില് നിന്നാകും ഭാഗ്യശാലിയെ തെരഞ്ഞെടുക്കുക. 200 ദിര്ഹമാണ് ടിക്കറ്റ് തുക. ജനുവരി 11നകം ടിക്കറ്റുകള് വാങ്ങുന്നവര്ക്ക് മാത്രമെ നടുക്കെടുപ്പില് പങ്കെടുക്കാന് കഴിയുകയുള്ളു. ടിക്കറ്റ് വാങ്ങുന്നവര്ക്ക് ദിവസേനയുള്ള നറുക്കെടുപ്പിലുടെ കാറും ഒരു ലക്ഷം ദിര്ഹവും നേടാനും അവസരമുണ്ട്.
ഫാഷന്, ഇലക്ട്രോണിക്സ് ഉള്പ്പന്നങ്ങള്, ആഭരണങ്ങള്, സൗന്ദര്യവര്ദ്ധക വസ്തുക്കള് എന്നിവയുള്പ്പെടെ ആയിരക്കണക്കിന് സാധനങ്ങള് 75 ശതമാനം വരെ കിഴിവില് സ്വന്തമാക്കാനും ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ കഴിയും. ലോകോത്തര വിനോദങ്ങള്, പ്രശസ്ത കലാകാരന്മാരുടെ ലൈവ് ഷോകള്, കായിക പരിപാടികള് എന്നിവയും ഷോപ്പിഗ് ഫെസ്റ്റിലവിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ബ്ലൂവാട്ടേഴ്സ്, ജെബിആര് ബീച്ച്, ദുബായ് ഫെസ്റ്റിവല് സിറ്റി മാള് എന്നിവിടങ്ങളില് എല്ലാ രാത്രിയിലും കരിമരുന്ന് പ്രയോഗങ്ങളും ഡ്രോണ് ഷോകളും സംഘടിപ്പിക്കും. വിവിധ രാജ്യങ്ങളിലെ രുചി വൈവിധ്യങ്ങള് ആസ്വദിക്കാനുള്ള അവസരവും ഷോപ്പിഗ് ഫെസ്റ്റിവലില് ഉണ്ടാകും.
Content Highlights: Dubai Shopping Festival: Good News For Dubai Expatriates: Huge Offers At The Shopping Festival