യുഎഇയില് സാമ്പത്തിക നിയന്ത്രണ അതോറിറ്റിയുടെ പേരില് പ്രവര്ത്തിക്കുന്ന വ്യാജ ഓണ്ലൈന് സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആന്ഡ് കമ്മോഡിറ്റീസ് അതോറിറ്റി. ഗള്ഫ് ഹയര് അതോറിറ്റി ഫോര് ഫിനാന്ഷ്യല് കണ്ടക്റ്റ്' എന്ന പേരിലാണ് സ്ഥാപനം പ്രവര്ത്തിക്കുന്നത്. വ്യാജ വൈബ്സൈറ്റ് ഉപയോഗിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള് നടത്തുന്നതായും അന്വേഷണത്തില് കണ്ടെത്തി.
യുഎഇയില് പ്രവര്ത്തിക്കാനുള്ള യാതൊരു ലൈസന്സും ഈ സ്ഥാപനത്തിനില്ലെന്നും ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്ക്ക് അതോറിറ്റിക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും അധികൃതര് വ്യക്തമാക്കി. സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള് ശ്രദ്ധയില്പെട്ടാല് അതോറിറ്റിയെ ഉടന് അറിയിക്കണമെന്നും സെക്യൂരിറ്റീസ് ആന്ഡ് കമ്മോഡിറ്റീസ് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Content Highlights: UAE warns against fake online company