ദുബായ് ഫിറ്റ്‌നസ് ചലഞ്ച്; തൊഴിലാളികൾക്കായി സംഘടിപ്പിച്ച 'സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍' ശ്രദ്ധേയമായി

തൊഴിലാളികള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഓട്ടമത്സരത്തില്‍ പങ്കാളികളായി

ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ സമാപനത്തോടനുബന്ധിച്ച് തൊഴിലാളികള്‍ക്കായി 'സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍' എന്ന പേരില്‍ സംഘടിപ്പിച്ച കായികമേള ശ്രദ്ധേയമായി. ദുബായ് താമസ കുടിയേറ്റ വകുപ്പിന് കീഴിലെ സ്‌പോര്‍ട്‌സ് വിഭാഗമാണ് തൊഴിലാളികള്‍ക്കായി വേറിട്ട കായിക വിരുന്ന് ഒരുക്കിയത്.

ദുബായ് അല്‍ തവാര്‍ ലേക്ക് പാര്‍ക്ക്-4 ല്‍ നടന്ന കായിക മേളയില്‍ വിവിധ കമ്പനികളില്‍ നിന്നുള്ള വ്യത്യസ്ത രാജ്യക്കാരായ നിരവധി തൊഴിലാളികളാണ് പങ്കെടുത്തത്. തൊഴിലാളികള്‍ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരും ഓട്ടമത്സരത്തില്‍ പങ്കാളികളായി. ഓട്ടത്തിന് പുറമെ ഫുട്‌ബോള്‍, ടെന്നീസ്, ബാസ്‌ക്കറ്റ്‌ബോള്‍ തുടങ്ങി വിവിധ ഇനങ്ങളിലും വാശിയേറിയ മമത്സരങ്ങള്‍ അരങ്ങേറി. മത്സരത്തിലെ വിജയികള്‍ക്ക് താമസ കുടിയേറ്റ വകുപ്പിന്റെ നേതൃത്വത്തില്‍ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

ജിഡിആര്‍എഫ്എ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍, ലേബര്‍ റെഗുലേഷന്‍ സെക്റ്റര്‍ അസിസ്റ്റന്റ് ഡയറക്റ്റര്‍ കേണല്‍ ഒമര്‍ മത്വര്‍ അല്‍ മുസൈന തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിന് സാക്ഷികളായി. ആരോഗ്യകരമായ തൊഴില്‍ സംസ്‌കാരം വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിഡിആര്‍എഫ്എ തൊഴിലാളികള്‍ക്കായി കായികമേള സംഘടിപ്പിച്ചത്.

Content Highlights: 'Sports for All' Workers' Festival Concludes Dubai Fitness Challenge

To advertise here,contact us