രാവിലെ കുറഞ്ഞു, പിന്നാലെ പഴയ സ്ഥിതിയിലേക്ക് ഉയർച്ച; യുഎഇ സ്വർണവിലയിൽ ചാഞ്ചാട്ടം

ഈ ദിവസങ്ങളിൽ യുഎഇയിൽ സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ ചാഞ്ചാട്ടം. ഇന്ന് രാവിലെ മൂന്ന് ദിർഹത്തോളം സ്വർണവില കുറഞ്ഞപ്പോൾ, വൈകുന്നേരമായപ്പോൾ ഏകദേശം ഇന്നലെത്തെ വിലയുടെ സമാന സ്ഥിതിയിലേക്കെത്തി. അതിനിടെ ഈ ദിവസങ്ങളിൽ യുഎഇയിൽ സ്വർണവില കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയാണ്.

യുഎഇയിൽ 24കാരറ്റ് സ്വർണത്തിന് ഇന്ന് വൈകുന്നേരത്തെ വില ​ഗ്രാമിന് 506 ദിർഹവും 79 ഫിൽസുമാണ്. ഇത് ഇന്നലെ വൈകുന്നേരം 507 ദിർഹവും 16 ഫിൽസുമായിരുന്നു. ഇന്ന് രാവിലെയായപ്പോൾ വില ​ഗ്രാമിന് 504 ദിർഹവും 91 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് 505 ദിർഹവും 22 ഫിൽസുമായി വില വർദ്ധിച്ചു. അതിന് ശേഷമാണ് വൈകുന്നേരമായപ്പോൾ വീണ്ടും വില വർദ്ധിച്ചത്.

22കാരറ്റ് സ്വർണത്തിന്റെ വിലയിലും സമാന ചാഞ്ചാട്ടം രേഖപ്പെടുത്തി. വൈകുന്നേരമായപ്പോൾ 22കാരറ്റ് സ്വർണത്തിന് വില ​ഗ്രാമിന് 464 ദിർഹവും 56 ഫിൽസുമാണ്. ഇത് ഇന്നലെ വൈകുന്നേരം 464 ദിർഹവും 90 ഫിൽസുമായിരുന്നു. ഇന്ന് രാവിലെയായപ്പോൾ വില ​ഗ്രാമിന് 462 ദിർഹവും 83 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് 463 ദിർഹവും 12 ഫിൽസുമായി വീണ്ടും ഉയർന്നു. വൈകുന്നേരമായപ്പോൾ ഇന്നലത്തേതിന് സമാനമായ വിലയിലാണ് വ്യാപാരം നടന്നത്.

21കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 443 ദിർഹവും 44 ഫിൽസുമാണ് ഇന്ന് വൈകുന്നേരത്തെ വില. ഇന്നലെ ഇത് 443 ദിർഹവും 76 ഫിൽസുമായിരുന്നു വിലയുണ്ടായിരുന്നത്. രാവിലെ ​ഗ്രാമിന്റെ വില 441 ദിർഹവും 80 ഫിൽസുമായിരുന്നു. ഉച്ചയ്ക്ക് 442 ദിർഹവും 07 ഫിൽസുമായി വില വർദ്ധിച്ചു. പിന്നാലെ വൈകുന്നേരമായപ്പോൾ വില വീണ്ടും ഉയർന്നു.

18കാരറ്റ് സ്വർണത്തിനും വിലയിൽ മാറ്റമുണ്ടായി. ഇന്ന് വൈകുന്നേരം വില ​ഗ്രാമിന് 380 ദിർഹവും 09 ഫിൽസുമാണ് വില. ഇന്നലെ ഇത് 380 ദിർഹവും 37 ഫിൽസുമായിരുന്നു. രാവിലെ ​ഗ്രാമിന് 378 ദിർഹവും 68 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് വില പ്രഖ്യാപിച്ചപ്പോൾ 378 ദിർഹവും 91 ഫിൽസുമായി ഉയർന്നു. വൈകുന്നേരമായപ്പോൾ വില വീണ്ടും വർദ്ധിക്കുകയായിരുന്നു.

Content Highlights: Decreased in the morning, then rose to the previous level; UAE gold prices fluctuate

To advertise here,contact us