യുഎഇയിൽ ഇന്ന് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും സ്വർണവിലയിൽ ഉയർച്ചയാണ് ഇന്നുണ്ടായത്. ഏകദേശം നാല് ദിർഹത്തിന്റെ ഉയർച്ചയാണ് ഇന്ന് സ്വർണവിലയിൽ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയതിന് ശേഷമാണ് ഇപ്പോൾ വില വീണ്ടും ഉയരുന്നത്.
യുഎഇയിൽ 24കാരറ്റ് സ്വർണത്തിന് ഇന്ന് വൈകുന്നേരത്തെ വില ഗ്രാമിന് 509 ദിർഹവും 12 ഫിൽസുമാണ്. ഇത് ഇന്നലെ വൈകുന്നേരം 505 ദിർഹവും 69 ഫിൽസുമായിരുന്നു. ഇന്ന് രാവിലെയായപ്പോൾ വില ഗ്രാമിന് 506 ദിർഹവും 97 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് 507 ദിർഹവും 75 ഫിൽസുമായി വീണ്ടും വർദ്ധിച്ചു. അതിന് ശേഷം വൈകുന്നേരമായപ്പോൾ വീണ്ടും വില വർദ്ധിക്കുകയുണ്ടായി.
22കാരറ്റ് സ്വർണത്തിന്റെ വിലയിലും സമാന വർദ്ധനവ് രേഖപ്പെടുത്തി. ഇന്ന് വൈകുന്നേരമായപ്പോൾ 22കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 466 ദിർഹവും 69 ഫിൽസുമാണ്. ഇത് ഇന്നലെ വൈകുന്നേരം 463 ദിർഹവും 55 ഫിൽസുമായിരുന്നു. ഇന്ന് രാവിലെയായപ്പോൾ വില ഗ്രാമിന് 464 ദിർഹവും 72 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് 465 ദിർഹവും 44 ഫിൽസുമായി വീണ്ടും ഉയർന്നു. ഇന്നലത്തെ വിലയേക്കാൾ ഇന്ന് വൈകുന്നേരം മൂന്ന് ദിർഹത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
21കാരറ്റ് സ്വർണത്തിന് ഗ്രാമിന് 445 ദിർഹവും 48 ഫിൽസുമാണ് ഇന്ന് വൈകുന്നേരത്തെ വില. ഇന്നലെ ഇത് 442 ദിർഹവും 48 ഫിൽസുമായിരുന്നു വിലയുണ്ടായിരുന്നത്. രാവിലെ ഗ്രാമിന്റെ വില 443 ദിർഹവും 60 ഫിൽസുമായിരുന്നു. ഉച്ചയ്ക്ക് 444 ദിർഹവും 28 ഫിൽസുമായി വില വർദ്ധിച്ചു.
18കാരറ്റ് സ്വർണത്തിനും വിലയിൽ ഉയർച്ചയുണ്ടായി. ഇന്ന് വൈകുന്നേരം വില 381 ദിർഹവും 84 ഫിൽസുമാണ് വില. ഇന്നലെ ഇത് 379 ദിർഹവും 27 ഫിൽസുമായിരുന്നു. രാവിലെ ഗ്രാമിന് 380 ദിർഹവും 23 ഫിൽസുമായിരുന്നു വില. ഉച്ചയ്ക്ക് വില പ്രഖ്യാപിച്ചപ്പോൾ 381 ദിർഹവും 84 ഫിൽസുമായി കൂടുകയായിരുന്നു. വൈകുന്നേരമായപ്പോൾ വീണ്ടും വില വർദ്ധിച്ചു.
Content Highlights: Gold prices increase in the UAE today