ഫോട്ടോയെടുക്കാൻ കെട്ടിടത്തിന് മുകളിൽ കയറി; ദുബായിൽ കാൽവഴുതി വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശിയായ 19കാരനാണ് മരിച്ചത്

ദുബായ്: ദുബായില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് തെന്നി വീണ് മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി മുഹമ്മദ് മിഷാല്‍(19) ആണ് മരിച്ചത്. താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ കയറി നിന്ന് ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം.

പരിക്കേറ്റ മിഷാലിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിപ്പറമ്പ് വീരുപ്പില്‍ മുനീറിന്റെയും പുത്തൂര്‍മഠം കൊശാനി വീട്ടില്‍ ആയിഷയുടെയും മകനാണ്. സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയതായിരുന്നു മുഹമ്മദ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Content Highlight; Malayali youth dies after accidental fall in Dubai

To advertise here,contact us