യുഎഇയിൽ സ്വർണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. ശനിയാഴ്ചത്തെ വിലയേക്കാൾ 16 ദിർഹത്തിലധികം കുറവാണ് ഇന്നത്തെ വിലയിൽ രേഖപ്പെടുത്തിയത്. 24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് രാവിലെ 486 ദിർഹവും 06 ഫിൽസുമായിരുന്നു വില. ശനിയാഴ്ച 495 ദിർഹവും 59 ഫിൽസുമായിരുന്നു 24-കാരറ്റ് സ്വർണത്തിന് വിലയുണ്ടായിരുന്നത്. വൈകുന്നേരം വീണ്ടും വിലയിടിഞ്ഞു. 480 ദിർഹവും 48 ഫിൽസിലുമാണ് ഇന്ന് വൈകുന്നേരം യുഎഇയിൽ 24-കാരറ്റ് സ്വർണം ഗ്രാമിന് വില.
സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇടിവുണ്ടായി. രാവിലെ ഗ്രാമിന് 445 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണത്തിന്റെ വിലയുണ്ടായിരുന്നത്. വൈകുന്നേരവും വില വീണ്ടുമിടിഞ്ഞ് 440 ദിർഹത്തിലെത്തി. ഇന്നലത്തെ വിലയെ അപേക്ഷിച്ച് ഏകദേശം 15 ദിർഹത്തിൻ്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്.
21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. രാവിലെ ഗ്രാമിന് 425 ദിർഹമായിരുന്നു വില. വൈകുന്നേരം വില 420 ദിർഹമായി കുറഞ്ഞു. ഇന്നലത്തെ വിലയേക്കാൾ 13 ദിർഹത്തിന്റെ കുറവാണ് ഈ വിഭാഗം സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. 18-കാരറ്റ് സ്വർണത്തിന് ഗ്രാമിന് 360 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ 364 ദിർഹമായിരുന്നു വില. ശനിയാഴ്ചത്തെ വിലയിൽ നിന്ന് എട്ട് ദിർഹത്തിന്റെ കുറവ് 18-കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തി.
Content Highlights: Gold prices in the UAE recorded a big drop today