പ്രവാസി യുവതി സ്വർണമാല മോഷ്ടിച്ച കേസ്; കടുത്ത ശിക്ഷ വിധിച്ച് കോടതി

സെയില്‍സ്മാന്റെ ശ്രദ്ധ തെറ്റിയ സമയത്ത് ഇവര്‍ മാലയുമായി കടന്നു കളയുകയായിരുന്നു

ദുബായില്‍ സ്വര്‍ണമാല മോഷ്ടിച്ച പ്രവാസി യുവതിയ്ക്ക് 5,000 ദിര്‍ഹം പിഴ. ഇതിന് പുറമെ 10,000 ദിര്‍ഹം നഷ്ടപരിഹാരവും നല്‍കണം. ദുബായിലെ ഒരു റീട്ടെയില്‍ സ്റ്റോറില്‍ നിന്നും സ്വര്‍ണ്ണമാല മോഷ്ടിച്ചുവെന്നായിരുന്നു യുവതിക്കെതിരായ കേസ്. യൂറോപ്യൻ സ്വദേശിയാണ് യുവതി.

മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. കടയിലെ സെയില്‍സ്മാന്റെ ശ്രദ്ധ തെറ്റിയ സമയത്ത് ഇവര്‍ മാലയുമായി കടന്നു കളയുകയായിരുന്നു. കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹാന്‍ഡ് ബാഗില്‍ മാല ഇട്ടതായി വ്യക്തമായി.

കാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥർ കടയുടെ അകത്തും പരിസരത്തുമുള്ള സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധന നടത്തി. പിന്നാലെ അവർ ഓടിച്ച വാഹനം വഴി പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

കാമറാ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പിന്നാലെ നടന്ന ചോദ്യം ചെയ്യലില്‍ മാല മോഷ്ടിച്ചുവെന്ന് ഇവര്‍ സമ്മതിച്ചു. യുവതിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് പ്രതിയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. വീഡിയോ ദൃശ്യങ്ങളിലുളള തെളിവുകള്‍ പ്രതിയുടെ മനപൂര്‍വമായ കുറ്റകൃത്യത്തിന്റെ തെളിവാണെന്ന് കോടതി വ്യക്തമാക്കി.

Content Highlights: European woman fined Dh5,000 for gold necklace theft in Dubai

To advertise here,contact us