കുത്തനെ താഴ്ന്ന് സ്വർണവില; യുഎഇയിൽ ഗ്രാമിന് വില 500 ദിർഹത്തിന് താഴെയായി

ഇന്നലത്തെ വിലയിൽ നിന്നും രാവിലെയും വൈകുന്നേരവും വലിയ കുറവാണ് ഇന്ന് പ്രതിഫലിച്ചത്

യുഎഇയിൽ ഇന്ന് സ്വർണവിലയിൽ വലിയ കുറവ് രേഖപ്പെടുത്തി. ഇന്നലത്തെ വിലയിൽ നിന്നും രാവിലെയും വൈകുന്നേരവും വലിയ കുറവാണ് ഇന്ന് പ്രതിഫലിച്ചത്. ഒറ്റ ദിവസത്തിൽ സ്വർണവിലയിൽ 28 ദിർഹത്തിന്റെയോളം കുറവുണ്ടായി. ഒരിടവേളയ്ക്ക് ശേഷം യുഎഇയിൽ സ്വർണവില ഗ്രാമിന് 500 ദിർഹത്തിൽ താഴെയെത്തി.

24-കാരറ്റ് സ്വർണത്തിന് ഗ്രാമിന് ഇന്ന് രാവിലെ 514 ദിർഹവും 79 ഫിൽസുമാണ് വില. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോൾ ഇത് 525 ദിർഹവും 36 ഫിൽസുമായിരുന്നു. അതായത് ഏകദേശം 11 ദിർഹത്തിലധികം കുറവ് സ്വർണത്തിൽ ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തിയിരുന്നു.

വൈകുന്നേരവും 24-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന്റെ വിലയിൽ 497 ദിർഹവും 30 ഫിൽസുമെന്ന നിലയിലേക്ക് വീണ്ടും താഴ്ന്നു. രാവിലത്തെ വിലയേക്കാൾ ഏകദേശം 17 ദിർഹത്തിന്റെ കുറവാണ് വൈകുന്നേരം ഉണ്ടായത്.

സമാനമായി 22-കാരറ്റ് സ്വർണത്തിന്റെ വിലയിലും വലിയ കുറവുണ്ടായി. രാവിലെ ഗ്രാമിന് 471 ദിർഹമായിരുന്നു 22-കാരറ്റ് സ്വർണം ​ഗ്രാമിന് വിലയുണ്ടായിരുന്നത്. ഇന്നലത്തെ വിലയേക്കാൾ 10 ദിർഹത്തിന്റെ കുറവിലാണ് 22-കാരറ്റ് സ്വർണം ഇന്ന് രാവിലെ വ്യാപാരം നടന്നത്. എന്നാൽ വൈകുന്നേരമായപ്പോൾ ഇത് 455 ദിർഹത്തിലേക്ക് താഴ്ന്നു. രാവിലത്തെ വിലയേക്കാൾ 16 ദിർഹത്തിന്റെ കുറവാണ് വൈകുന്നേരം ഉണ്ടായത്.

21-കാരറ്റ് സ്വർണത്തിന്റെ വിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തി. ​രാവിലെ ​ഗ്രാമിന് 450 ദിർഹമായിരുന്ന വില വൈകുന്നേരം 435 ദിർഹത്തിലേക്കെത്തി. ഇന്നലെ 459 ദിർഹമായിരുന്നു ​ഒരു ​ഗ്രാം 21-കാരറ്റ് സ്വർണത്തിന്റെ വില. ഇന്ന് ഏകദേശം 24 ദിർഹത്തിന്റെ കുറവാണ് 21 കാരറ്റ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്.

18-കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 372 ദിർഹമാണ് ഇന്ന് വൈകുന്നേരത്തെ വില. രാവിലെ 386 ദിർഹത്തിനാണ് ഇന്ന് വ്യാപാരം നടന്നത്. ഇന്നലെ 394 ദിർഹമായിരുന്നു വ്യാപാരം അവസാനിച്ചത്. ഏകദേശം 22 ദിർഹത്തിന്റെ കുറവാണ് ഈ വിഭാ​ഗം സ്വർണവിലയിൽ ഇന്ന് രേഖപ്പെടുത്തിയത്.

Content Highlights: Gold prices drop sharply, price drops by 18 dirhams in UAE

To advertise here,contact us