യുഎഇയുടെ വിവിധ ഭാഗങ്ങളില് ശക്തമായ മഴ ലഭിച്ചു. ഫുജൈറ ഉള്പ്പെടെയുള്ള മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. മഴ ശക്തമാകാന് സാധ്യതയുള്ളതില് യുഎഇയിലെ താമസക്കാര്ക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്ദേശം പുറപ്പെടുവിച്ചു. ന്യൂനമര്ദ്ദങ്ങളുടെ സ്വാധീന ഫലമാണ് കാലാവസ്ഥാ മാറ്റമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
മഴക്കൊപ്പം പൊടിക്കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില് പറയുന്നു. ദൂരക്കാഴ്ച മറയാൻ സാധ്യതയുള്ളതിനാല് വാഹനം ഓടിക്കുന്നവര് കൂടുതല് ജാഗ്രത പാലിക്കണമെന്നും പൊലീസ് സേന അറിയിച്ചു. താഴ്വരകളിലൂടെയോ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലൂടെയോ യാത്ര ചെയ്യരുതന്നെും പൊലീസ് വ്യക്തമാക്കി.
Content Highlights: Heavy rain lashes parts of UAE