കുട്ടികളുടെ സ്കൂൾ ബസ് എവിടെ വരെയെത്തി?; ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിരീക്ഷിക്കാം

ചാറ്റ് ബോട്ട് പോലെ സന്ദേശം അയച്ചോ, ശബ്ദത്തിലൂടെയോ വിവരങ്ങള്‍ ശേഖരിക്കാമെന്നും അധികൃതർ

സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ ബസ് എവിടെ എത്തിയെന്ന് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വീട്ടിലിരുന്ന് നിരീക്ഷിക്കാം. ബസ് വൈകുകയാണെങ്കില്‍ അതിന്റെ കാരണവും മനസ്സിലാക്കാം. സ്‌കൂളുകളുടെയും ബസ് ഡ്രൈവര്‍മാരുടെയും സഹായമില്ലാതെ തന്നെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കാവുന്ന വി-സോണ്‍ എഐ സാങ്കേതികവിദ്യ ദുബായില്‍ അവതരിപ്പിച്ചു.

വാഹനങ്ങളുടെ സ്ഥാനം, ചരക്കു നീക്കം, ഡ്രൈവര്‍മാരുടെ പെരുമാറ്റം, ഇന്ധനത്തിന്റെ ഉപയോഗം തുടങ്ങിയവയെല്ലാം നിരീക്ഷിക്കാന്‍ വി സോണ്‍ എഐ സാങ്കേതിക വിദ്യ സഹായിക്കും. ചാറ്റ് ബോട്ട് പോലെ സന്ദേശം അയച്ചോ, ശബ്ദത്തിലൂടെയോ വിവരങ്ങള്‍ ശേഖരിക്കാമെന്നും വി സോണ്‍ ഇന്റര്‍നാഷണല്‍ ഉടമകളായ ഡോ. അന്‍വര്‍ മുഹമ്മദ്, ഡോ. എന്‍.എം. ഷെരീഫ്, ഷബീര്‍ അലി, റാഫി പള്ളിപ്പുറം, ഷെനുലാല്‍ എന്നിവര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Content Highlights: AI-powered school bus tracking from home

To advertise here,contact us