ദുബായ് എയർഷോയിൽ ഇസ്രയേൽ കമ്പനികൾക്ക് പ്രവേശനമില്ല; വ്യക്തമാക്കി സംഘാടകർ

ഇസ്രയേല്‍ ഈ വര്‍ഷത്തെ ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കില്ലെന്ന് ഇസ്രയേലി മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദുബായ് എയര്‍ഷോയില്‍ ഇസ്രയേലി കമ്പനികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്‍ഫോര്‍മയുടെ മാനേജിങ് ഡയറക്ടര്‍ തിമോത്തി ഹോവ്‌സ് ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചരിത്രത്തിലെ ഏറ്റവും വലിയ എഡിഷനായി കണക്കാക്കുന്ന ഇത്തവണത്തെ ദുബായ് എയര്‍ഷോയില്‍ 98 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഇരുപതോളം രാജ്യങ്ങളുടെ പവിലിയനുകള്‍ അണിനിരക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ഇസ്രയേല്‍ ഈ വര്‍ഷത്തെ ദുബായ് എയര്‍ഷോയില്‍ പങ്കെടുക്കില്ലെന്ന് ഇസ്രായേലി മാധ്യമങ്ങളും നേരത്തെ റിപ്പോര്‍ട് ചെയ്തിരുന്നു.

Content Highlights: Dubai airshow bars Israeli companies from exhibiting: organiser

To advertise here,contact us