യുഎഇയിൽ വംശനാശഭീഷണി നേരിടുന്ന അറേബ്യൻ ലിൻക്സിനെ വീണ്ടും കണ്ടെത്തി. ഫുജൈറയിലെ വാദി വുറയ്യ ദേശീയോദ്യാനത്തിലാണ് വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ദേശീയ റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട അറേബ്യൻ ലിൻക്സിനെ വീണ്ടും കണ്ടെത്തിയത്. വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ ജീവിയെ കണ്ടെത്താൻ സാധിക്കുന്നത്. ഇത് യുഎഇയുടെ പ്രകൃതി സംരക്ഷണ ശ്രമങ്ങൾക്കുള്ള വലിയ അംഗീകാരമാണെന്ന് അധികൃതർ വിലയിരുത്തി.
ഇന്ന്, 250-ൽ താഴെ മാത്രം പൂർണ്ണ വളർച്ചയെത്തിയ ലിൻക്സുകളാണ് ലോകത്ത് അവശേഷിക്കുന്നത്. ഫുജൈറ പരിസ്ഥിതി അതോറിറ്റിയും എമിറേറ്റ്സ് നേച്ചർ–ഡബ്ല്യുഡബ്ല്യുഎഫും മഷ്റെഖ് ബാങ്കിൻ്റെ പിന്തുണയോടെ നടത്തുന്ന 'നോട്ടീസ് നേച്ചർ' സംരംഭത്തിൻ്റെ ഭാഗമായി സ്ഥാപിച്ച മോഷൻ സെൻസർ ക്യാമറകളിലാണ് അറേബ്യൻ ലിൻക്സിൻ്റെ ചിത്രങ്ങൾ പതിഞ്ഞത്. പേശീബലമുള്ള ശരീരവും ചെവിയിലെ കറുത്ത തൂവൽക്കുലകളുമാണ് ഇവയുടെ പ്രത്യേകത. രാത്രിയിൽ ഇര തേടുന്നതിനാൽ ഈ ഇനത്തിൽപെട്ട ജീവികൾളെ പകൽ സമയത്ത് കാണാൻ കിട്ടാറില്ല.
ഫുജൈറ പരിസ്ഥിതി അതോറിറ്റിയും എമിറേറ്റ്സ് നേച്ചർ–ഡബ്ല്യുഡബ്ല്യുഎഫും മഷ്റെഖ് ബാങ്കിന്റെ പിന്തുണയോടെ നടത്തുന്ന ‘നോട്ടീസ് നേച്ചർ’ സംരംഭത്തിന്റെ ഭാഗമായി സ്ഥാപിച്ച മോഷൻ സെൻസർ ക്യാമറകളിൽ ഈ അപൂർവ്വ ജീവിയുടെ ചിത്രങ്ങൾ പതിഞ്ഞത്. പേശീബലമുള്ള ശരീരവും ചെവിയിലെ കറുത്ത തൂവൽക്കുലകളും ഇവയുടെ പ്രത്യേകതയാണ്.
Content Highlights: Critically endangered wild cat spotted in UAE