'ഇന്ത്യയിൽ മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ‌ അവസാനിപ്പിക്കണം': കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

ഇന്ത്യയുടെ ഭരണഘടന അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയതാണ്. എല്ലാവര്‍ക്കും നീതിയും സൗഹൃദവും ഉറപ്പു നല്‍കുന്നതാണ് ഇതെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു

ഇന്ത്യയില്‍ മതവിഭാഗങ്ങള്‍ തമ്മിലുള്ള കലഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. ദുബായിലെ മര്‍ക്കസ് ആസ്ഥാനത്ത് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെയുമായി കൂടിക്കാഴ്ചയിലായിരുന്നു ഈ ആവശ്യം ഉന്നയിച്ചത്.

ഇന്ത്യയുടെ ഭരണഘടന അംബേദ്കറുടെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയതാണ്. എല്ലാവര്‍ക്കും നീതിയും സൗഹൃദവും ഉറപ്പു നല്‍കുന്നതാണ് ഇതെന്നും കാന്തപുരം ഓര്‍മ്മിപ്പിച്ചു. അതിനിടെ, യു.എ.ഇ. ഭരണകൂടം ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ നല്‍കുന്ന പിന്തുണയെ കാന്തപുരം അഭിനന്ദിച്ചു. ഇന്ത്യയിലും സമാനമായ പദ്ധതികള്‍ നടപ്പിലാക്കണമെന്നും അദേഹം കേന്ദ്ര സർക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

Content Highlights: Kanthapuram AP Abubacker Musaliar calls for an end to religious conflicts in India

To advertise here,contact us