അബുദാബിയിലെ സ്കൂൾ അധ്യാപകർക്കായി പുതിയ പ്രൊഫഷണൽ എത്തിക്സ് കോഡ് നിലവിൽ വന്നു. അധ്യാപകരുടെ ധാർമിക നിലവാരവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സുതാര്യതയും ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ പെരുമാറ്റ ചട്ടം കൊണ്ടുവന്നത്. മതം, വംശം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളോടും സഹപ്രവർത്തകരോടും വിവേചനം കാണിക്കുന്നത് നിയമപരമായി നിരോധിച്ചു.
സഹപ്രവർത്തകരെ വാക്കാലോ ശാരീരികമായോ ഉപദ്രവിക്കുക, കിംവദന്തികൾ പ്രചരിപ്പിക്കുക, രഹസ്യ വിവരങ്ങൾ പുറത്തുവിടുക തുടങ്ങിയവ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. തീവ്രവാദം, വംശീയത, ഭീഷണിപ്പെടുത്തൽ എന്നിവ സ്കൂൾ പരിസരത്ത് പാടില്ലെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു. നിയമലംഘനം നടത്തുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് മുന്നറിയിപ്പ് നൽകി.
Content Highlights: New professional ethics code for school teachers in Abu Dhabi comes into effect