പ്രവാസികൾക്ക് സം​ഗീത വിരുന്നൊരുക്കി യുഎഇയുടെ നവരാത്രി സംഗീതോത്സവം

കാണികളായി നിരവധി ആളുകളുമെത്തി

പ്രവാസികള്‍ക്ക് വേറിട്ട സംഗീത വിരുന്നൊരുക്കി സ്‌റ്റേജ് യുഎഇയുടെ പതിനൊന്നാമത് നവരാത്രി സംഗീതോത്സവം. യുഎഇയിലെ സംഗീത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകരോടുമൊപ്പം പ്രമുഖ സംഗീതഞ്ജരും പരിപാടിയുടെ ഭാഗമായി. കരാമയിലെ എസ്എന്‍ജി ഹാളാണ് ശ്രദ്ധേയമായ സംഗീത വിരുന്നിന് വേദിയായത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 100 ഓളം സംഗീത വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യപകരും സംഗീതഞ്ജരും അണി നിരന്നപ്പോള്‍ ആസ്വാദകര്‍ക്ക് അത് വേറിട്ട അനുഭവമായി മാറി. 45 വര്‍ഷത്തിലേറെയായി പ്രവാസ ജീവിതം നയിക്കുന്ന മലയാളി എന്‍ മുരളീധര പണിക്കരുടെ നേതൃത്വത്തിലാണ് സ്റ്റേജ് യുഎഇയുടെ പ്രവര്‍ത്തനം.

പഞ്ചരത്ന കൃതികളോടെയാണ് സംഗീതോത്സവം സമാപിച്ചത്. കാണികളായി നിരവധി ആളുകളുമെത്തി. 2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്റ്റേജ് യുഎഇയില്‍ നൂറിലധികം സംഗീതജ്ഞരാണ് ഇപ്പോള്‍ അംഗങ്ങളായുള്ളത്.

Content Highlights: UAE's Navratri Music Festival provides musical feast for expatriates

To advertise here,contact us