ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ ഗാസയിൽ അടിയന്തരമായും സ്ഥിരമായും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഎഇ. ഗാസയ്ക്ക് വിപുലമായ തോതിൽ തുടർച്ചയായി മാനുഷിക സഹായം നൽകണമെന്നും തടവിലാക്കപ്പെട്ടവരെ വിട്ടയക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര പ്രശ്നങ്ങളിൽ നീതിയുക്തവും സമഗ്രവുമായ സമാധാനത്തിലുള്ള പിന്തുണയും യുഎഇയിൽ വേദിയിൽ അറിയിച്ചു.
ഖത്തറിന് നേരെയുള്ള ഇസ്രയേൽ ആക്രമണത്തെ യുഎഇ അപലപിച്ചു. ഖത്തറിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറാനുള്ള ശ്രമമാണ് ഇസ്രയേൽ നടത്തുന്നത്. 10,000കണക്കിന് സാധാരണക്കാർക്കാരാണ് ഇസ്രയേൽ ആക്രമണത്തിന് ഇരയാകുന്നത്. ആക്രമണങ്ങളിൽ നിരവധിപേർ പട്ടിണികിടക്കുന്നതായും സ്വന്തം വാസസ്ഥലങ്ങൾ നഷ്ടപ്പെടുന്നതായും യുഎഇ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര പ്രശ്നങ്ങളിലെ മധ്യസ്ഥ ശ്രമം, സുഡാനുള്ള പിന്തുണ, കാലാവസ്ഥ, നിർമിത ബുദ്ധി തുടങ്ങിയ മേഖലകളിലെ പ്രവർത്തനവും യുഎഇ എടുത്തുകാണിച്ചു. ഈ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തവും വർദ്ധിക്കുന്നതായി യുഎഇ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലത്തിൽ നീതിയുക്തവും സുസ്ഥിരവുമായ പ്രവർത്തനത്തിനുള്ള സ്ത്രീകളുടെ കാഴ്ചപ്പാടിനെ പ്രതിഫലിപ്പിക്കുന്നതായി വ്യക്തമാക്കി.
Content Highlights: UAE urges UN for peace, calls for ceasefire in Gaza