ആ​ഗോള ന​ഗരത്തിനുള്ള ആദരം; ദുർ​ഗാ പൂജയിൽ ദുബായിയെ മനോഹരമാക്കാൻ കൊൽക്കത്ത

ആ​ഗോള തലത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായമാകുന്ന ദുബായ് നഗരത്തോടുള്ള ആദരവാണ് കലാസൃഷ്ടികൾ വഴി നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.

കൊൽക്കത്തയിൽ ദുർ​ഗാ പൂജയുടെ ദിവസങ്ങളിൽ ഇത്തവണയും ദുബായിയെ കലാരൂപങ്ങളാൽ മനോഹരമാക്കാൻ ദുർ​ഗാ പൂജാ സംഘാടകർ. ദുബായ് ന​ഗരത്തിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് ഫ്രെയിം, ബുർജ് അൽ അറബ്, ബുർജ് ഖലീഫ എന്നിവയുടെ മാതൃകകളാണ് പൂജാ സംഘാടകർ നിർമിക്കുക. പന്തൽ രൂപത്തിൽ നിർമിക്കുന്ന ഈ കലാരൂപങ്ങളിലാണ് ഉത്സവസമയത്ത് ദുർ​ഗാദേവിയുടെയും മക്കളുടെയും വിഗ്രഹം ഇതിലാണ് സ്ഥാപിക്കുക.

ആ​ഗോള തലത്തിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായമാകുന്ന ദുബായ് നഗരത്തോടുള്ള ആദരവാണ് കലാസൃഷ്ടികൾ വഴി നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു. വിവിധ സംസ്കാരങ്ങൾ സംഗമിക്കുന്ന ഒരു ആഗോള കേന്ദ്രമാണ് ദുബായ്. കൂടാതെ ദുബായിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിൽ ഒന്നാണ് ഇന്ത്യക്കാർ. ഈ ഊർജ്ജസ്വലമായ നഗരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട്, ഇന്ത്യയുടെയും ദുബായുടെയും സംസ്കാരങ്ങൾ പരസ്പരം പ്രചോദിപ്പിക്കാനും സമ്പന്നമാക്കാനും ഉയർത്താനും കഴിയുമെന്ന് സംഘാടകരിൽ ഒരാൾ ഖലീജ് ടൈംസിനോട് പ്രതികരിച്ചു.

പൂജയുടെ മധ്യഭാഗത്ത് 42 മീറ്റർ ഉയരമുള്ളതും ബുർജ് ഖലീഫയുടെ രൂപത്തിലുള്ളതുമായ മുളയും സ്റ്റീലും ഉപയോഗിച്ചു നിർമ്മിച്ച പന്തൽ നിലകൊള്ളുന്നു. ഇതിനു ചുറ്റുമായി, ദുബായ് ഫ്രെയിം, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവയുൾപ്പെടെ ദുബായിലെ പ്രധാന നിർമിതികളുടെ പന്തലും ഉണ്ടാകും. മൂന്ന് മാസത്തോളം സമയമെടുത്താണ് ഇത്തരം പന്തലുകൾ നിർമിക്കുന്നത്. താൽക്കാലികമായി മാത്രമാണ് ഇത്തരം നിർമിതികൾ കൊൽക്കത്തയിലുണ്ടാകുക.

Content Highlights: The Dubai skyline has been recreated at this puja pandal in Kolkata

To advertise here,contact us