ഇസ്രയേൽ പ്രധാനമന്ത്രിയുമായി കുടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി

ഗാസ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗാസ മുനമ്പിൽ രക്തച്ചൊരിച്ചിൽ നിർത്താൻ അടിന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു

യുഎഇയുടെ വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ന്യൂയോർക്കിൽ നടന്ന യുഎൻ പൊതുസഭയോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ഗാസ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഗാസ മുനമ്പിൽ രക്തച്ചൊരിച്ചിൽ നിർത്താൻ അടിന്തര വെടിനിർത്തൽ നടപ്പാക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടു. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി സമഗ്രവും ശാശ്വതവുമായ സമാധാനം കൈവരിക്കണമെന്ന യുഎഇയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.

പലസ്തീൻ, ഇസ്രായേൽ ജനതയുടെ ന്യായമായ അഭിലാഷങ്ങൾ നിറവേറ്റാൻ ഇത് അനിവാര്യമാണെന്നും മേഖലയിലെ സുരക്ഷയ്ക്ക് ഇത് അത്യാവശ്യമാണെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. സഹിഷ്ണുത, സഹവർത്തിത്വം, സാഹോദര്യം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഗാസയിലെ എല്ലാ ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾക്ക് യുഎഇയുടെ പൂർണ്ണ പിന്തുണ അദ്ദേഹം ഉറപ്പുനൽകി.

Content Highlights: Israeli Leader Holds Historic Meeting With Emirati Crown Prince

To advertise here,contact us